സ്വർണ്ണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കുടുക്കിയത് സന്ദീപ് നായരുടെ ഭാര്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ; ഫൈസൽ പിടിയിലായത് 78 ദിവസത്തെ രഹസ്യനിരീക്ഷണത്തിനും തെളിവുശേഖരണത്തിനും ശേഷം ; അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഉന്നതനുമായി ഫൈസൽ നടത്തിയ കൂടിക്കാഴ്ചയും വഴിത്തിരിവായി

സ്വർണ്ണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കുടുക്കിയത് സന്ദീപ് നായരുടെ ഭാര്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ; ഫൈസൽ പിടിയിലായത് 78 ദിവസത്തെ രഹസ്യനിരീക്ഷണത്തിനും തെളിവുശേഖരണത്തിനും ശേഷം ; അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഉന്നതനുമായി ഫൈസൽ നടത്തിയ കൂടിക്കാഴ്ചയും വഴിത്തിരിവായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പിടിയിലാകുന്ന വമ്പനാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽ. നേരത്തെ സ്വർണ്ണക്കടത്ത് കേസുകളിൽ പ്രതിയായിരുന്ന ഫൈസലിന് കെ ടി റമീസുമായുള്ള ബന്ധവും ഫൈസലിനെ കസ്റ്റഡിയിലെടുക്കുന്നതിന് നിർണായകമായി.

ഫൈസലിനെ കുടുക്കാൻ സന്ദീപ് നായരുടെ ഭാര്യ നൽകിയ മൊഴിയായിരുന്നു ഏറെ നിർണായകമായത്. പലതവണ സന്ദീപിനെ കാണാൻ ഫൈസൽ എത്തിയെന്നാണ് ഭാര്യയുടെ മൊഴി. ഇരുവരും സംസാരിച്ചത് സ്വർണ്ണക്കടത്തിനെക്കുറിച്ചെന്നും നയതന്ത്ര ബാഗിലൂടെ എത്തിച്ച സ്വർണം വിൽക്കാൻ സഹായിച്ചെന്നും മൊഴിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഇയാൾക്ക് മേൽ നിരീക്ഷണം ശക്തമാക്കുകയായിരുന്നു.ഒടുവിൽ കസ്റ്റംസ് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത് 78 ദിവസത്തെ രഹസ്യനിരീക്ഷണത്തിനും തെളിവുശേഖരണത്തിനും ശേഷമായിരുന്നു.

ജൂലൈ 15നാണ് കേസിൽ കാരാട്ട് ഫൈസലിന്റെ പങ്കാളിത്തത്തെക്കുറിച്ച് ആദ്യ സൂചന ലഭിച്ചത്. പ്രതികളുടെ ബന്ധുക്കളുടെ മൊഴികളിലും ഫൈസലുമായി ഇവർക്കുള്ള ബന്ധത്തിന്റെ സൂചനകളുണ്ടായിരുന്നു.

ഇതിനിടയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൊച്ചിയിൽ ചോദ്യം ചെയ്ത ജൂലൈ 27ന് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഉന്നതനുമായി ഫൈസൽ നടത്തിയ കൂടിക്കാഴ്ച വഴിത്തിരിവായി. ഈ ദിവസങ്ങളിൽ ഫൈസലും അദ്ദേഹം സന്ദർശിച്ച ഉന്നതനും നടത്തിയ ഫോൺ സംഭാഷണങ്ങളും രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുകയും ചെയ്തിരുന്നു.

ശിവശങ്കറിന്റെ അറസ്റ്റ് ഫൈസൽ ഭയപ്പെട്ടിരുന്നതായി അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഇതിനിടയിലാണു കൊച്ചി വെണ്ണല സ്വദേശിയായ അനൂപ് മുഹമ്മദ് ലഹരിമരുന്നു കേസിൽ ഓഗസ്റ്റ് 27ന് കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) കസ്റ്റഡിയിലാകുന്നത്. ചോദ്യം ചെയ്യലിൽ ബെംഗളൂരു ലഹരി റാക്കറ്റുമായി കെ.ടി. റമീസിനുള്ള ബന്ധവും അനൂപിന് ബിനീഷ് കോടിയേരിയുമായുള്ള ബന്ധവും പുറത്തുവരികെയായിരുന്നു.

സ്വർണക്കടത്ത് കേസിൽ 28 പ്രതികളുടെ അറസ്റ്റും ചോദ്യം ചെയ്യലും തെളിവുശേഖരണവും പൂർത്തിയാക്കിയ ശേഷം അന്വേഷണം ഉന്നതരിലേക്കു നീളുന്ന രണ്ടാം ഘട്ടത്തിനാണു ഫൈസലിനെ പിടികൂടിതോടെ തുടക്കം കുറിച്ചിരിക്കുന്നത്. കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫൈസൽ എം.ഡിയായ കിംസ് ആശുപത്രിയിൽ കസ്റ്റംസ് റെയ്ഡും നടത്തിയിരുന്നു.

റമീസ്, ഫൈസൽ ഫരീദ് തുടങ്ങിയവരെ ചോദ്യം ചെയ്തതിലൂടെയാണ് കാരാട്ട് ഫൈസലിലേക്കും കൊടുവള്ളിയിലെ ലീഗ് കോട്ട തകർത്ത പിടിഎ റഹീമിന്റെ അടുത്ത അനുയായിയും ബന്ധുവും കൂടിയാണ് ഫൈസൽ.