play-sharp-fill

കാരാട്ട് ഫൈസലിന്റെ വിജയാഘോഷത്തിനിടയില്‍ ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാനൊരുങ്ങി സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി.

സ്വന്തം ലേഖകന്‍ കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ച ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനം. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി, താമരശ്ശേരി ഏരിയ കമ്മിറ്റിക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിന്ന കാരാട്ട് ഫൈസല്‍ ജയിച്ചചുണ്ടപ്പുറത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നേടിയത് പൂജ്യം വോട്ടാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായതിനാല്‍ സി.പി.എം ജില്ല കമ്മിറ്റി ഫൈസലിനെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തിരുന്നു.   ജില്ലാ കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചെങ്കിലും എല്‍.ഡി.എഫ് സംവിധാനങ്ങള്‍ മുഴുവന്‍ പ്രവര്‍ത്തന സജ്ജമായത് കാരാട്ട് ഫൈസലിന് വേണ്ടിയായിരുന്നു. […]

സ്വർണ്ണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കുടുക്കിയത് സന്ദീപ് നായരുടെ ഭാര്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ; ഫൈസൽ പിടിയിലായത് 78 ദിവസത്തെ രഹസ്യനിരീക്ഷണത്തിനും തെളിവുശേഖരണത്തിനും ശേഷം ; അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഉന്നതനുമായി ഫൈസൽ നടത്തിയ കൂടിക്കാഴ്ചയും വഴിത്തിരിവായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പിടിയിലാകുന്ന വമ്പനാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽ. നേരത്തെ സ്വർണ്ണക്കടത്ത് കേസുകളിൽ പ്രതിയായിരുന്ന ഫൈസലിന് കെ ടി റമീസുമായുള്ള ബന്ധവും ഫൈസലിനെ കസ്റ്റഡിയിലെടുക്കുന്നതിന് നിർണായകമായി. ഫൈസലിനെ കുടുക്കാൻ സന്ദീപ് നായരുടെ ഭാര്യ നൽകിയ മൊഴിയായിരുന്നു ഏറെ നിർണായകമായത്. പലതവണ സന്ദീപിനെ കാണാൻ ഫൈസൽ എത്തിയെന്നാണ് ഭാര്യയുടെ മൊഴി. ഇരുവരും സംസാരിച്ചത് സ്വർണ്ണക്കടത്തിനെക്കുറിച്ചെന്നും നയതന്ത്ര ബാഗിലൂടെ എത്തിച്ച സ്വർണം വിൽക്കാൻ സഹായിച്ചെന്നും മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഇയാൾക്ക് മേൽ നിരീക്ഷണം ശക്തമാക്കുകയായിരുന്നു.ഒടുവിൽ കസ്റ്റംസ് കാരാട്ട് […]