play-sharp-fill
സ്വർണ്ണവും പണവും തട്ടിയെടുത്ത് വീട്ടമ്മയെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട വൈദികൻ കുടുങ്ങും: മൂന്നു വർഷം മുൻരപ് കുഴിമറ്റത്ത് നടന്ന വീട്ടമ്മയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

സ്വർണ്ണവും പണവും തട്ടിയെടുത്ത് വീട്ടമ്മയെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട വൈദികൻ കുടുങ്ങും: മൂന്നു വർഷം മുൻരപ് കുഴിമറ്റത്ത് നടന്ന വീട്ടമ്മയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തേർഡ് ഐ ബ്യൂറോ

കോട്ടയം: സ്വർണ്ണവും പണവും തട്ടിയെടുത്ത് വീട്ടമ്മയെ കടക്കെണിയിലാക്കി ആത്മഹത്യയിലേയ്ക്കു തള്ളിവിട്ട വൈദികനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട കോടതി. കോട്ടയം കുഴിമറ്റം പള്ളി വികാരിയായിരുന്ന വർഗീസ് മർക്കോസിനെതിരെയാണ് ഇപ്പോൾ കോട്ടയം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവിട്ടിരിക്കുന്നത്. വീട്ടമ്മയുടെ ഭർത്താവ് രേഖാമൂലം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഈ വൈദികനെതിരെ സഭ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ്. ഇയാളെ ശുശ്രൂഷ ചുമതലകളിൽ നിന്നും സഭ മാറ്റി നിർത്തിയിരിക്കുകയാണ്.

2018 സെപ്റ്റംബർ നാലിന് വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ വീട്ടമ്മയെ കണ്ടെത്തിയ സംഭവത്തിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിലേയ്ക്കു കാര്യങ്ങൾ എത്തിയിരിക്കുന്നത്. വൈദികൻ വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ കടംവാങ്ങിയിരുന്നതായും, ഇതേ തുടർന്നു വീട്ടമ്മ കടക്കെണിയിൽ കുടുങ്ങിയതായുമായിരുന്നു ഭർത്താവിന്റെ പരാതി. വൈദികൻ നിരന്തരം വീട്ടമ്മയെ ഫോണിൽ വിളിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തിരുന്നതായും വീട്ടമ്മയുടെ ഭർത്താവ് സഭയ്ക്കു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദികന്റെ പ്രേരണയിലും, പീഡനത്തിലുമാണ് വീട്ടമ്മ ആല്മഹത്യ ചെയ്തത് എന്ന ഭർത്താവിന്റെ വാദം കോടതി ശരി വെച്ചു. കോട്ടയം ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയ ഈ കേസിൽ ശെരിയായ അന്വേഷണം അല്ല നടന്നത് എന്ന് ചൂണ്ടികാട്ടി ഭർത്താവ് അഡ്വ രഞ്ജിത് ജോൺ മുഖേനെ നൽകിയ ഹർജിയിലാണ് കോടതി ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിധിച്ചിരിക്കുന്നത്.

ഓർത്തഡോക്‌സ് സഭാ വൈദികനെതിരെ നേരത്തെ ഭർത്താവ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സഭയും വൈദികനെതിരെ നടപടിയുടെത്തിരുന്നു. സഭയുടെ അന്വേഷണ സമിതിയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.