കരുണയുടെ അഭയത്തിലൂടെ ജനകീയത ഉയർത്തിയ വാസവൻ ഇനി മന്ത്രി..! രണ്ടാം പിണറായി സർക്കാരിൽ കോട്ടയത്തിന് പരിഗണന: വി.എൻ വാസവന് രണ്ടാമൂഴത്തിൽ മന്ത്രിസ്ഥാനം; സംസ്ഥാന സർക്കാരിൽ ആദ്യമായി കോട്ടയത്തു നിന്നും ഒരു സി.പി.എം മന്ത്രി; നേട്ടമായത് വാസവന്റെ രാഷ്ട്രീയ തന്ത്രജ്ഞത

കരുണയുടെ അഭയത്തിലൂടെ ജനകീയത ഉയർത്തിയ വാസവൻ ഇനി മന്ത്രി..! രണ്ടാം പിണറായി സർക്കാരിൽ കോട്ടയത്തിന് പരിഗണന: വി.എൻ വാസവന് രണ്ടാമൂഴത്തിൽ മന്ത്രിസ്ഥാനം; സംസ്ഥാന സർക്കാരിൽ ആദ്യമായി കോട്ടയത്തു നിന്നും ഒരു സി.പി.എം മന്ത്രി; നേട്ടമായത് വാസവന്റെ രാഷ്ട്രീയ തന്ത്രജ്ഞത

തേർഡ് ഐ ബ്യൂറോ

കോട്ടയം: രണ്ടാം പിണറായി സർക്കാരിൽ കോട്ടയത്തിന്റെ ആവേശം നിറച്ച് ജില്ലാ സെക്രട്ടറിയും അഭയത്തിന്റെ സാരഥിയുമായ വി.എൻ വാസവന് മന്ത്രിസ്ഥാനം. ജനകീയനും സഹകാരിയുമായ വി.എൻ വാസവൻ മന്ത്രിയായതോടെ ജില്ല പ്രതീക്ഷിക്കുന്നത് വികസനക്കുതിപ്പ് തന്നെ. ടി.കെ രാമകൃഷ്ണനു ശേഷം ഇടതു പക്ഷത്തിനു ജില്ലയിൽ നിന്നും ഒരു മന്ത്രിയെ ലഭിക്കുന്നത് ആദ്യമായാണ്. കോട്ടയം ജില്ലക്കാരനായ ആദ്യ സി.പി.എം മന്ത്രിയുമാണ് വി.എൻ വാസവൻ.

ഇല്ലായ്മകളോടുള്ള പോരാട്ടമായിരുന്നു വി എൻ വാസവന്റെയും ചെറുപ്പം, മറ്റക്കര വെള്ളേപ്പള്ളിയിൽ നാരായണന്റെയും കാർത്യായനിയുടെയും മകന് ചെറുപ്പം.
ആറുമക്കൾ അടങ്ങുന്ന , കുടുബത്തിൽ അന്നന്നത്തെ കാര്യങ്ങൾ തന്നെ മുന്നോട്ടു പോയിരുന്നത് വളരെ കഷ്ടപ്പാടിലൂടെയായിരുന്നു. പഠനവും ജീവിതവും ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കാത്ത സ്ഥിതി.
മികച്ച മാർക്കോടെ പത്താം ക്ളാസ് പാസായെങ്കിലും തുടർ പഠനത്തിന് ഫീസ് തടസമായപ്പോൾ എളുപ്പം തൊഴിൽ ലഭിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയിലേക്കായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ ഐ ടി ഐയിലെ വിദ്യാഭ്യാസകാലം വാസവനെ ഇടുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലേക്ക് അടുപ്പിച്ചു. രണ്ടു വർഷക്കാലത്തെ പഠനത്തിൽ അന്ന് കലാലയ രാഷ്ട്രീയത്തിൽ സജീവമായി അതിനുശേഷം നാട്ടിൽ ചെറിയ ജോലികൾ ചെയ്തു കുടുബത്തിനെ സഹായിച്ചു.

ഐ ടി ഐയിൽ തുടങ്ങിയ വിദ്യാർത്ഥി സംഘടനാ ബന്ധം നാട്ടിലെ ഇടതുപക്ഷപ്രവർത്തകരോട് അടുപ്പിച്ചു. വീട്ടിലെയും നാട്ടിലെയും അന്തരീക്ഷം ഏതു ചെറുപ്പക്കാരനെയും പോലെ വാസവനെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സജീവ പോരാളിയാക്കി.

വാസവൻ എന്ന കമ്മ്യൂണിസ്റ്റുകാരനെ വളർത്തിയത് നാട്ടിലെ ജ്ഞാനപ്രബോദിനി ഗ്രന്്ഥശാല ആയിരുന്നു. അവിടുത്തെ വൈകുന്നേരങ്ങൾ പുസ്തകളുമായി കൂടുതൽ അടുപ്പിച്ചു. സ്‌കൂൾ പഠന കാലത്തേക്കാൾ കൂടുതൽ അറിവ് നൽകുന്നിടമായി ആ ലോകം, അവിടെ നിന്ന് യുവജന പ്രസ്ഥാനത്തിന്റെ പഠന ക്ളാസുകളിലേക്കായി യാത്ര.

കെ എസ് വൈ എഫിന്റെ ജില്ലാ വൈസ് പ്രസിഡന്റായി , ഡി വൈ എഫ് രൂപീകരിക്കുന്ന സമയത്ത് കോട്ടയത്തുനിന്ന് കെ ആർ അരവിന്ദാക്ഷനും , ലാസർ വടക്കനുമൊപ്പം സംസ്ഥാന സമിതിയിൽ , ജില്ലയിൽ എല്ലാഗ്രാമങ്ങളിലും ഡി വൈ എഫ് ഐ യൂണിറ്റുകൾ എത്തിച്ച യുവ നേതൃത്വം. ഏറ്റെടുക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കുന്ന പുതിയ ചെറുപ്പക്കാരനെ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് ഏറെ ഇഷ്ടമായി.

ഇക്കാലത്ത് തന്നെ നാട്ടിലെ പാർട്ടിയിലും സജീവമായി, പള്ളിക്കത്തോട് ലോക്കൽ കമ്മിറ്റിയിലാണ് തുടക്കം. അവിടെ ലോക്കൽ സെക്രട്ടറി ആയിരിക്കെ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യമായി പഞ്ചായത്ത് ഭരണം പിടിച്ചു. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് ആദ്യമായി ഇടതുപക്ഷ മുന്നണിക്കൊപ്പം മത്സരിക്കാൻ എത്തുന്നതും അവിടെയാണ്.

വാസവനിലെ സംഘാടകനെ തിരിച്ചറിഞ്ഞ അന്നത്തെ പാർട്ടി നേതൃത്വം ആ ചെറുപ്പക്കാരനെ തൊഴിലാളി സംഘടനാ രംഗത്തേക്ക് കൊണ്ടുവരികയായിരുന്നു. പാമ്പാടിലെ ചെത്തുതൊഴിലാളി യൂണിയൻ പ്രസ്ഥാനം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോൾ മറ്റക്കരയിൽ നിന്ന് പാമ്പാടിയിൽ എത്തി അതിന്റെ ചുമതലക്കാരനാവാൻ നിർദേശം നൽകി.

മുതലാളിമാരുടെ ഗുണ്ടികളുടെ നിരന്തര ആക്രമണത്തിന് വിധേയമായ പ്രവർത്തനകാലം. അന്ന് താമസം പാമ്പാടിയിലെ പാർട്ടി ഓഫീസിൽ , പാമ്പാടിയിലെ ദൗത്യം വാസവന് നൽകിയ പാർട്ടി നേതൃത്വത്തിന് തെറ്റിയില്ല സംഘടനയെ ജില്ലയിലെ ഏറ്റവും മികച്ച യൂണിയനാക്കി മാറ്റി . ചുമതലകൾ ഒരോന്ന് ഭംഗിയായി നിർവഹിച്ച വാസവൻ സഹപ്രവർത്തകരുടെ പ്രിയ വി എൻ വി ആയി. പാമ്പാടിയിൽ ഇടതുപക്ഷത്തിന്റെ ശക്തി വർദ്ധിപ്പിച്ചു.

പഞ്ചായത്തിൽ മത്സരിച്ചതാണ് ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം, അതിൽ വിജയം നേടി, ആ പഞ്ചായത്ത് ഭരണവും ഉറപ്പിച്ചെടുത്തു. പിന്നെ സഹകരണ മേഖലയിൽ സി പി എമ്മിനെ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി പാർട്ടി ചുമതല നൽകി.

അക്കാലത്ത് കോട്ടയം ജില്ലയിലെ സഹകരണ പ്രസ്ഥാനം കോൺഗ്രസിന്റെ കയ്യിലായിരുന്നു, വെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് തുടങ്ങിയ വിജയ കൊടി കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുൻനിരയിൽ എത്തിച്ചു. പുതുപ്പള്ളിയിൽ അഭ്യന്തരമന്ത്രിയെ കരിങ്കൊടിച്ച സമരത്തിൽ പൊലീസിന്റെ ക്രൂരമർദനത്തിന് വിധേയനായി ആശുപത്രിയിലും പിന്നീട് ജയിലുമായി, ആ പൊലീസ് പീഠനത്തിന്റെ തീരാദുരിതങ്ങൾ ഇന്നും അനുഭവിക്കുന്നു.

പുതുപ്പള്ളിയിൽ തന്നെ നിയസഭയിലേക്കുള്ള ആദ്യ പോരാട്ടം , ഉമ്മൻചാണ്ടിയുടെ ഭൂപരിപക്ഷം ഏറ്റവും കുറഞ്ഞ വിജയം അന്നായിരുന്നു. അതു കഴിഞ്ഞ് വീണ്ടും സംഘടനാ രംഗത്ത് സജീവം, സി ഐ ടി യുവിന്റെ അഖിലേന്ത്യാ നേതൃനിരയിൽ എത്തി. അതിനിടയിൽ കോട്ടയത്തുനിന്ന് നിയമസഭയിൽ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഓരോന്ന് ഏറ്റെടുത്ത അവ പൂർത്തീകരിച്ച ജനങ്ങളുടെ പ്രിയ നേതാവായി . ഇപ്പോൾ വീണ്ടും ഏറ്റുമാനൂരിൽ സംഘടനയുടെ പോരാളിയായി വി എൻ വാസവൻ എത്തുകയാണ്.

ഭാര്യ ഗീത ഹൈസ്‌കൂർ അദ്ധ്യപകയായി വിരമിച്ചു.
മക്കൾ ഡോ ഹിമാ വാസവൻ, ഗ്രീഷ്മ വാവസവൻ.
മരുമകൻ ഡോ : നന്ദകുമാർ,
അഡ്രസ് : ഹിമ ഭവൻ
പാമ്പാടി കോട്ടയം