ഗോവന്‍ ഫെനിയെ അനുകരിച്ച് കേരള ഫെനി എത്തും; ലോക്ക് ഡൗണ്‍ അവസാനിപ്പിച്ച് എല്ലാം തുറക്കുമ്പോള്‍ മദ്യശാലകളും തുറക്കും; പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ കശുവണ്ടി കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ഗോവന്‍ ഫെനിയെ അനുകരിച്ച് കേരള ഫെനി എത്തും; ലോക്ക് ഡൗണ്‍ അവസാനിപ്പിച്ച് എല്ലാം തുറക്കുമ്പോള്‍ മദ്യശാലകളും തുറക്കും; പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ കശുവണ്ടി കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ അവസാനിച്ച് എല്ലാം തുറക്കുന്ന സമയത്ത് മദ്യ ശാലകളും തുറക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ബാറുകള്‍ ഉള്‍പ്പെടെയുള്ളവ തുറക്കുന്നതോടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഗോവ മാതൃകയില്‍ കശുമാങ്ങയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന മദ്യം(ഫെനി) കേരളത്തിലും ഉത്പാദിപ്പിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയിലാണ്. പദ്ധതി നടപ്പായാല്‍ കശുവണ്ടി കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സവിശേഷമായ രീതിയില്‍ തയ്യാറാക്കുന്ന ഗോവന്‍ ഫെന് വിദേശികള്‍ക്കുള്‍പ്പെടെ പ്രിയപ്പെട്ടതാണ്. കശുമാങ്ങയില്‍ നിന്നും തയ്യാറാക്കുന്നതിനാല്‍ കര്‍ഷകര്‍ക്കും ലാഭകരമാകും. ഇതില്‍ പരിശീലനം ലഭിച്ചാല്‍ വ്യാജ ചാരായം വാറ്റിനും അറുതി വന്നേക്കാം. ഒപ്പം ടൂറിസം മേഖലയ്ക്കും ഇത് ഗുണം ചെയ്യും.

സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കേണ്ട സമയമായിട്ടില്ലെന്നും ബെവ്ക്യൂ വഴി മദ്യം വില്‍ക്കാന്‍ നിലവില്‍ ആലോചനയില്ലെന്നും മന്ത്രി എം.വി.ഗോവിന്ദന്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് അതിദരിദ്ര വിഭാഗങ്ങളുടെ ഉന്നമനം സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ആയിരത്തില്‍ അഞ്ച് പേര്‍ക്ക് എന്ന നിലയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കാനും തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍.

ഓരോ വാര്‍ഡിലും ഓരോ പുതിയ കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങും. പുതിയ തലമുറയെ കുടുംബശ്രീയില്‍ അംഗങ്ങളാക്കും. കുടുംബശ്രീ വഴി ഓരോ വാര്‍ഡിലും തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുകയാണ് ലക്ഷ്യം.

 

Tags :