തൊട്ടടുത്ത മുറിയില്‍ ഭാര്യ മരിച്ചു പുഴുവരിച്ച് കിടക്കുന്നത് അറിയാതെ ഭര്‍ത്താവ്; സുഖമില്ലാതെ കിടക്കുന്നുറങ്ങുകയാണെന്ന് വിചാരിച്ചു; മൂന്ന് ദിവസം ഭക്ഷണമില്ലാതെ ഇരുന്നിട്ടും പുറത്തിറങ്ങി സഹായം ചോദിക്കാന്‍ മടിച്ച് ഭര്‍ത്താവ്; കേരളമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ അധികൃതരുടെ അനാസ്ഥ

തൊട്ടടുത്ത മുറിയില്‍ ഭാര്യ മരിച്ചു പുഴുവരിച്ച് കിടക്കുന്നത് അറിയാതെ ഭര്‍ത്താവ്; സുഖമില്ലാതെ കിടക്കുന്നുറങ്ങുകയാണെന്ന് വിചാരിച്ചു; മൂന്ന് ദിവസം ഭക്ഷണമില്ലാതെ ഇരുന്നിട്ടും പുറത്തിറങ്ങി സഹായം ചോദിക്കാന്‍ മടിച്ച് ഭര്‍ത്താവ്; കേരളമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ അധികൃതരുടെ അനാസ്ഥ

സ്വന്തം ലേഖകന്‍

തൃശൂര്‍: തൊട്ടടുത്ത മുറിയില്‍ ഭാര്യ മരിച്ചു പുഴുവരിച്ച് കിടക്കുന്നത് അറിയാതെ ഭര്‍ത്താവ്. തൃശൂര്‍ മനക്കോടി വീട്ടില്‍ സരോജിനി(65)യുടെ മൃതദേഹമാണ് വീട്ടില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക ബുദ്ധിമുട്ടുകളുള്ള ഭര്‍ത്താവ് രാമകൃഷ്ണന്‍ ഭാര്യ മരിച്ചതറിയാതെ അവശനിലയിലായിരുന്നു.

വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഏക മകന്‍ ദിനേശന്‍ കഴിഞ്ഞ തിങ്കളാഴ്ച കോളങ്ങാട്ടുകരയില്‍ ജോലിക്കു പോയിരിക്കുകയായിരുന്നു. മനക്കൊടി കിഴക്കുംപുറം ബ്രൈറ്റ്‌മെന്‍സ് നഗര്‍ ലിങ്ക് റോഡിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വാക്‌സിന്റെ വിവരം പറയാന്‍ ആശ പ്രവര്‍ത്തകയുടെ ഭര്‍ത്താവ് വന്നതോടെയാണ് മരണവിവരം പുറംലോകം അറിയുന്നത്. ഭാര്യയ്ക്ക് അസുഖമാണെന്നും അടുത്ത മുറിയിലുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞതോടെ വാര്‍ഡ് അംഗം ഹരിദാസ് ബാബു എത്തി ജനല്‍ തുറന്നു നോക്കിയപ്പോഴാണ് സരോജിനിയുടെ മൃതദേഹം കട്ടിലില്‍ പഴുവരിക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം സമീപവാസികള്‍ അറിയുന്നത്. സരോജിനിയുടെ മരണം നടന്നിട്ടു ദിവസങ്ങളായെന്നു പൊലീസ് പറയുന്നു. ഭാര്യ സുഖമില്ലാതെ കിടക്കുന്നുറങ്ങുകയാണെന്നായിരുന്നു രാമകൃഷ്ണന്‍ വിചാരിച്ചിരുന്നത്.

രോഗിയായ രാമകൃഷ്ണന്‍ മൂന്നു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല. വാക്‌സിനേഷന്‍ സംബന്ധിച്ച് വിവരം കൊടുക്കുന്നതിനായി സരോജിനിയെ ആശാ വര്‍ക്കര്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതോടെ ആശാ വര്‍ക്കറുടെ ഭര്‍ത്താവ് തിരഞ്ഞെത്തിയപ്പോഴാണു സംഭവം അറിയുന്നത്.

കോവിഡ് കാലത്ത് നിര്‍ധനര്‍ക്ക് ഭക്ഷണപ്പൊതി ഉറപ്പ് വരുത്തുന്ന സര്‍ക്കാര്‍ ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതായി മാത്രമാണ് പരിഗണിക്കുന്നത്. എന്നാല്‍ വാര്‍ഡ് മെമ്പര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൃത്യമായ ഇടപെടലുകളും ഫോളോ അപ്പും ഉണ്ടായിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു ഈ ദാരുണാന്ത്യം.

 

Tags :