തമിഴ്‌നാട്ടിൽ കാർ അപകടം: മലയാളി അടക്കം അഞ്ചു പേർക്ക് ദാരുണാന്ത്യം; കേരളത്തിൽ നിന്നു പോയ കാറിൽ ഇടിച്ചത് നാഷണൽ പെർമിറ്റ് ലോറി

തമിഴ്‌നാട്ടിൽ കാർ അപകടം: മലയാളി അടക്കം അഞ്ചു പേർക്ക് ദാരുണാന്ത്യം; കേരളത്തിൽ നിന്നു പോയ കാറിൽ ഇടിച്ചത് നാഷണൽ പെർമിറ്റ് ലോറി

Spread the love

സ്വന്തം ലേഖകൻ

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ ഹൈവേകളിൽ വീ്ണ്ടും മലയാളികളുടെ രക്തം വീഴുന്നു. കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾ അടക്കം അഞ്ചു പേർ മരിച്ചു. മലയാളിയടങ്ങിയ സംഘം സഞ്ചരിച്ച കാറിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാർ ഓടിച്ചിരുന്നത് പാലക്കാട് വല്ലപ്പുഴ സ്വദേശിയായ മുഹമ്മദ് ബഷീറാ(44) മരിച്ച മലയാളി.
ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വെള്ളാലൂർ തിരിവിൽ ആണ് അപകടം. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കേരള രജിസ്ട്രേഷനിലുള്ള കെഎൽ 52 പി1014 നമ്പർ കാറാണ് അപകടത്തിൽ പെട്ടത്. ഒരു മലയാളിയും നാല് ഒഡീഷ സ്വദേശികളുമാണ് മരിച്ചത്.

പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ച മലയാളി. പാലക്കാട് വല്ലപ്പുഴ മുട്ടിയാൻ കാട്ടിൽ മുഹമ്മദ് കുട്ടിയുടെ മകനാണ് മരിച്ച ബഷീർ. ഇയാൾ കോൺട്രാക്ടറാണ്. സേലത്ത് നിന്ന് പട്ടാമ്പിയിലേക്ക് തൊഴിലാളികളുമായി വരികയായിരുന്നു. ഇവർ സഞ്ചരിച്ച കാറും സേലത്തേക്ക് പോകുന്ന ലോറിയും തമ്മിൽ കൂട്ടിമുട്ടുകയായിരുന്നു.
പാലക്കാട് നിന്ന് കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ മുഹമ്മദ് ബഷീറിനെ മാത്രമാണ് തിരിച്ചറിഞ്ഞത്. അപകടത്തിൽപെട്ട കാറിൽ ഒഡീഷക്കാരും ഉണ്ടായിരുന്നതായി സൂചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഹമ്മദ് ബഷീറും ഒരു തൊഴിലാളിയും സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മൃതദേഹം സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലാണ്.
സംഭവത്തിൽ ലോറി ഡ്രൈവറായ ട്രിച്ചി സ്വദേശി സതീഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.