തീയറ്ററുകൾ തുറക്കില്ല: ഹോട്ടലുകളിൽ പകുതി സീറ്റിൽ ഇരുത്തി ഭക്ഷണം നൽകാം: കയറാനും ഇറങ്ങാനും പ്രത്യേകം വഴി: ലോക്ക് ഡൗൺ ഇളവിൽ കേന്ദ്ര സർക്കാർ നിർദേശം ഇങ്ങനെ

തീയറ്ററുകൾ തുറക്കില്ല: ഹോട്ടലുകളിൽ പകുതി സീറ്റിൽ ഇരുത്തി ഭക്ഷണം നൽകാം: കയറാനും ഇറങ്ങാനും പ്രത്യേകം വഴി: ലോക്ക് ഡൗൺ ഇളവിൽ കേന്ദ്ര സർക്കാർ നിർദേശം ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി:  മൂന്നാം മാസത്തിൽ അഞ്ചാം ഘട്ടത്തിലേയ്ക്ക് കടക്കുന്ന ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ജൂൺ എട്ടു മുതൽ പ്രാബല്യത്തിൽ വരുന്ന ഇളവുകളിൽ ഹോട്ടലുകൾ തുറക്കാൻ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ തീയറ്റുകൾ തുറക്കാൻ അനുവാദം ഇല്ല.

ഹോ​ട്ട​ലു​ക​ള്‍, റ​സ്റ്റോ​റ​ന്‍റു​ക​ള്‍ എ​ന്നി​വ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​രേ​ഖ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം കഴിഞ്ഞ ദിവസം പുറത്തിറക്കി. ഹോ​ട്ട​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും പു​റ​ത്തേ​ക്ക് പോ​കാ​നും പ്ര​ത്യേ​ക വ​ഴി ഉ​ണ്ടാ​ക​ണം. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ പ​കു​തി​യി​ല​ധി​കം സീ​റ്റു​ക​ളി​ല്‍ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ് പ്ര​ധാ​ന നി​ര്‍​ദേ​ശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍

• സാ​മൂ​ഹി​ക അ​ക​ലം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. ആ​റ​ടി അ​ക​ലം പാ​ലി​ക്ക​ണം.
• ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ പ​കു​തി സീ​റ്റി​ല്‍ മാ​ത്രം ആ​ളു​ക​ളെ അ​നു​വ​ദി​ക്കും.
• കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണം ഉ​ള്ള​വ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​ത്.

• പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ താ​പ​നി​ല പ​രി​ശോ​ധി​ക്കാ​ന്‍ സം​വി​ധാ​നം ഉ​ണ്ടാ​ക​ണം.
• ജീ​വ​ന​ക്കാ​ര്‍ മു​ഴു​വ​ന്‍ സ​മ​യ​വും മാ​സ്‌​കു​ക​ള്‍ ധ​രി​ക്ക​ണം.
• ഹോ​ട്ട​ലി​ല്‍ ജോ​ലി ചെ​യ്യു​ന്ന വ​യ​സാ​യ​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍ എ​ന്നി​വ​ര്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ എ​ത്തു​ന്ന​വ​രു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​രു​ത്.

• ഹോ​ട്ട​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും, പു​റ​ത്തേ​ക്ക് പോ​കാ​നും പ്ര​ത്യേ​ക വ​ഴി ഉ​ണ്ടാ​ക​ണം.
• പേ​പ്പ​ര്‍ നാ​പ്കി​ന്‍ ആ​ക​ണം ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.
• എ​ല​വേ​റ്റ​റു​ക​ളി​ല്‍ ആ​ളു​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്ത​ണം.

• ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ പ​കു​തി സീ​റ്റി​ല്‍ മാ​ത്രം ആ​ളു​ക​ളെ അ​നു​വ​ദി​ക്കും.
• ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ല്‍ ക​യ​റാ​നും ഇ​റ​ങ്ങാ​നും വേ​വേ​റെ വാ​തി​ലു​ക​ള്‍
• തി​യേ​റ്റ​റു​ക​ള്‍ തു​റ​ക്കി​ല്ല.

• ആ​ള്‍​ക്കാ​ര്‍ ഭ​ക്ഷ​ണം ക​ഴി​ച്ച്‌ പോ​യ ശേ​ഷം ആ ​ടേ​ബി​ള്‍ അ​ണു​വി​മു​ക്ത​മാ​ക്ക​ണം.
• ഓ​ഫീ​സു​ക​ളി​ല്‍ പ​ര​മാ​വ​ധി സ​ന്ദ​ര്‍​ശ​ക​രെ ഒ​ഴി​വാ​ക്ക​ണം.
• മാ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള ക​ളി​സ്ഥ​ലം ഒ​ഴി​ച്ചി​ട​ണം.