play-sharp-fill
ആഡംബര ഹോട്ടലിൽ താമസിച്ച് ഭക്ഷണ ബില്ലും വാടകയും കൊടുക്കാതെ മുങ്ങിയ വിരുതനെ ഗോവയിൽ നിന്നും പിടികൂടി കട്ടപ്പന പൊലീസ്; കുമളിയിലെ ആഡംബര ഹോട്ടലുകാരെ പറ്റിച്ചത് മൂന്നേകാൽ ലക്ഷം രൂപ

ആഡംബര ഹോട്ടലിൽ താമസിച്ച് ഭക്ഷണ ബില്ലും വാടകയും കൊടുക്കാതെ മുങ്ങിയ വിരുതനെ ഗോവയിൽ നിന്നും പിടികൂടി കട്ടപ്പന പൊലീസ്; കുമളിയിലെ ആഡംബര ഹോട്ടലുകാരെ പറ്റിച്ചത് മൂന്നേകാൽ ലക്ഷം രൂപ

സ്വന്തം ലേഖകൻ

കട്ടപ്പന: ആഡംബര ഹോട്ടലിൽ താമസിച്ച് വാടക കൊടുക്കാതെ കബളിപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ.

പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴയിൽ മനു ഭവനിൽ മനുമോഹനെയാണ് (29) കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘം ഗോവയിലെ കലാംഗട്ടെയിൽ നിന്നും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലുടമയുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് സംഘം മനു ഗോവയിലുണ്ടെന്ന് മനസിലാക്കി. തുടർന്ന് നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘം ഗോവയിലെത്തി മനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുമളി അണക്കരയിലെ ആഡംബര ഹോട്ടലിൽ 2020 ഡിസംബർ മാസം പതിനെട്ടാം തീയതി മുതൽ 2021മാർച്ച് മാസം ഒമ്പതാം തീയതി വരെ കുടുംബസമേതം താമസിച്ച വാടകയും, ഭക്ഷണം കഴിച്ചതിൻ്റെയും വകയിൽ മൂന്നു ലക്ഷത്തി പതിനേഴായിരത്തോളം രൂപ കൊടുക്കാനുണ്ടായിരുന്നു.

ഈ തുക കൊടുക്കാതെ ഹോട്ടലിൽ നിന്നും മുങ്ങിയ പ്രതി ഫോൺ നമ്പറുകൾ സ്വിച്ച് ഓഫ് ആക്കി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു

ഗോവയിൽ ആഡംബര ഹോട്ടലിൽ താമസിച്ചു വരവേയാണ് പ്രതി മനുവിനെ അറസ്റ്റ് ചെയ്തത് . പ്രതി സമാന രീതിയിൽ മറ്റെവിടെയെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മനുവിനെ കോടതിയിൽ ഹാജരാക്കി റിമൻഡ് ചെയ്തു.

അന്വേഷണ സംഘത്തിൽ എസ് ഐ സജിമോൻ ജോസഫ്, എ എസ് ഐ. ബേസിൽ പി ഐസക്, സിവിൽ പൊലീസ് ഓഫീസർമാരായ ടോണി ജോൺ, അനീഷ് വി.കെ എന്നിവരുമുണ്ടായിരുന്നു.