മാഫിയകള്‍ക്ക് മതചിഹ്നം നല്‍കേണ്ട ആവശ്യമില്ല; നര്‍കോട്ടിക്‌സ് ജിഹാദ് എന്ന വാക്ക് തന്നെ ആദ്യം കേള്‍ക്കുകയാണ്; താമരശ്ശേരി രൂപതയുടെ വിവാദ വേദപാഠ പുസ്തകതത്തിലെ പരാമര്‍ശങ്ങള്‍ ശാസ്ത്രയുഗത്തിന് ചേര്‍ന്നതല്ല; പ്രതികരിച്ച് മുഖ്യമന്ത്രി

മാഫിയകള്‍ക്ക് മതചിഹ്നം നല്‍കേണ്ട ആവശ്യമില്ല; നര്‍കോട്ടിക്‌സ് ജിഹാദ് എന്ന വാക്ക് തന്നെ ആദ്യം കേള്‍ക്കുകയാണ്; താമരശ്ശേരി രൂപതയുടെ വിവാദ വേദപാഠ പുസ്തകതത്തിലെ പരാമര്‍ശങ്ങള്‍ ശാസ്ത്രയുഗത്തിന് ചേര്‍ന്നതല്ല; പ്രതികരിച്ച് മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസംഗം മത വിദ്വേഷ പ്രസംഗമായി കണ്ട് കേസെടുക്കുന്ന കാര്യം ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാഫിയകള്‍ക്ക് മതചിഹ്നം നല്‍കേണ്ട ആവശ്യമില്ലെന്നും മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ പാലാ ബിഷപ് ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രകോപനപരമായി പോകാതെ തുറന്ന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കണം. വിദ്വേഷ പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്, അവര്‍ക്കെതിരെ ചര്‍ച്ച ഉണ്ടാവില്ല, കര്‍ശന നടപടി എടുക്കും. നര്‍കോട്ടിക്‌സ് ജിഹാദ് എന്ന വാക്ക് തന്നെ ആദ്യം കേള്‍ക്കുകയാണ്.

താമരശ്ശേരി രൂപതയുടെ വിവാദ വേദപാഠ പുസ്തകതത്തിലെ പരാമര്‍ശങ്ങളെ മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു. അതില്‍ പറയുന്ന ആഭിചാരവും വശീകരണവും ശാസ്ത്ര യുഗത്തിന് ചേര്‍ന്നതല്ല. വര്‍ഗീയ ചിന്തയോടെ നീങ്ങുന്നവര്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ലഹരി മാഫിയയെ അങ്ങനെ തന്നെ കാണണം. ഏതെങ്കിലും വിഭാഗത്തെ ഉദ്ദേശിച്ചല്ല പരാമര്‍ശം ഉണ്ടായതെന്ന് ബിഷപ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group