സിലിയ്ക്ക്  സയനൈഡ്‌ നൽകിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ കാർ ഓടിച്ചത് ജോളിതന്നെ ; മരണം ഉറപ്പാക്കാനായി തൊട്ടടുത്ത ആശുപത്രികൾ ഒഴിവാക്കി 10 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിലെത്തിച്ചു

സിലിയ്ക്ക് സയനൈഡ്‌ നൽകിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ കാർ ഓടിച്ചത് ജോളിതന്നെ ; മരണം ഉറപ്പാക്കാനായി തൊട്ടടുത്ത ആശുപത്രികൾ ഒഴിവാക്കി 10 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിലെത്തിച്ചു

Spread the love

സ്വന്തം ലേഖിക

കോഴിക്കോട് : കൂടത്തായി മരണപരമ്പരയിൽ ജോളിയുടെ കൺമുന്നിൽ നടന്ന സിലിയുടെ മരണം വിവരിയ്ക്കുമ്പോൾ ജോളിയുടെ മുഖത്ത് ഒരു ഭാവഭേദവുമില്ല. മരണം ഉറപ്പാക്കാനായി സിലിയെ ആശുപത്രിയലെത്തിക്കുന്നത് ജോളി തന്ത്രപൂർവം വൈകിപ്പിച്ചു.

താമരശ്ശേരിയിലെ ദന്താശുപത്രിയിൽ കുഴഞ്ഞുവീണ സിലിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ സഹോദരൻ സിജോ ഉൾപ്പെടെ ശ്രമിച്ചെങ്കിലും ജോളി തന്ത്രപൂർവം വൈകിച്ചുവെന്ന് പറയുന്നു. അപസ്മാരമാകാമെന്നു പറഞ്ഞ് ഭർത്താവ് ഷാജു പുറത്തുപോയി ഗുളിക വാങ്ങിക്കൊണ്ടു വരുന്നതുവരെ സിലി അതേ അവസ്ഥയിൽ കിടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോളി സ്വന്തം കാറിൽ ഡ്രൈവ് ചെയ്താണ് സിലിയെ ഓമശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടു പോയത്. തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലോ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകാമെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞിട്ടും കൂട്ടാക്കിയില്ല.

സംസ്ഥാന പാതയിലൂടെ പോയാൽ 7 കിലോമീറ്റർ കൊണ്ട് എത്തേണ്ട ഓമശ്ശേരിയിലേക്ക് വളഞ്ഞ വഴി ചുറ്റി 10 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് എത്തിച്ചത്. ആശുപത്രിയിൽവച്ച് പോസ്റ്റ്മോർട്ടം ഒഴിവാക്കിയതും ജോളിയുടെ കടുത്ത സമ്മർദത്തെത്തുടർന്നാണെന്ന് സിലിയുടെ ബന്ധുക്കൾ അന്വേഷണ സംഘത്തെ അറിയിച്ചു. ആശുപത്രിയിലെത്തും മുൻപ് സിലി മരിച്ചെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

തളർന്നിരിക്കുകയായിരുന്ന സിജോയോട് പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ഒപ്പിട്ടു കൊടുക്കാൻ വാശി പിടിച്ചെന്ന പോലെ ജോളി ആവശ്യപ്പെട്ടു. സിലിയുടെ സ്വർണം ഏറ്റുവാങ്ങണമെന്നും നിർദേശിച്ചു. സിജോ ഒന്നിനും വയ്യെന്നു പറഞ്ഞ് അവിടെത്തന്നെ ഇരുന്നതിനാൽ ഷാജുവാണ് പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ഒപ്പിട്ടു നൽകിയത്. സ്വർണം ജോളി ഏറ്റുവാങ്ങുകയും ചെയ്തു.

രേഖകളിലെല്ലാം സിജോയുടെ പേരു വരുത്തുന്നതിലൂടെ സംശയം ഒഴിവാക്കാനാണ് ലക്ഷ്യമിട്ടതെന്നും ജോളി സമ്മതിച്ചു.ജോളിയേയും ഷാജുവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ ഷാജുവിനോടിന്ന് എസ്പി ഓഫീസിൽ ഹാജറാകാൻ അറിയിച്ചിട്ടുണ്ട്.