എന്‍എസ്‌എസ് മുന്‍ പ്രസിഡന്‍റ് അഡ്വ.പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു

എന്‍എസ്‌എസ് മുന്‍ പ്രസിഡന്‍റ് അഡ്വ.പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു

സ്വന്തം ലേഖിക

പത്തനംതിട്ട: എന്‍ എസ് എസ് മുന്‍ പ്രസിഡന്‍റ് അഡ്വ.പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ (90) അന്തരിച്ചു.

വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.
മുന്‍ ജില്ലാ ജഡ്ജി ആയിരുന്ന പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ ഒരു മാസം മുൻപാണ് എന്‍ എസ് എസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത്. നാല് തവണ എന്‍ എസ് എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്‍ എസ് എസ് പത്തനംതിട്ട യൂണിയന്‍ പ്രസിഡന്‍റ് , എന്‍ എസ് എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം,ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയില്‍ നടക്കും.