പത്താം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ച സംഭവം; അ‌രുളിന്റെ അ‌ച്ഛൻ മരിച്ചതും ഹൃദയാഘാതത്തെത്തുടർന്ന്; പിതാവ് അമൽ ജോസ് മരിച്ചത് രണ്ട് വർഷം മുൻപ്

പത്താം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ച സംഭവം; അ‌രുളിന്റെ അ‌ച്ഛൻ മരിച്ചതും ഹൃദയാഘാതത്തെത്തുടർന്ന്; പിതാവ് അമൽ ജോസ് മരിച്ചത് രണ്ട് വർഷം മുൻപ്

സ്വന്തം ലേഖകൻ

കാസർകോട്: പത്താം ക്ലാസ് വിദ്യാർത്ഥിയായ അ‌രുൾ വിമൽ ഇന്നലെ ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്. ചായ്യോത്ത് ഗവ: ഹയർസെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

പരേതനായ കായികാധ്യാപകൻ അമൽജോസിന്റെയും ചായ്യോത്ത് ജിഎച്ച്എസ്എസ് അധ്യാപിക ഷിജി ജോസിന്റെയും മകനാണ്.അ‌രുൾ വിമലി​ന്റെ അ‌ച്ഛ​നും ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്. രണ്ട് വർഷം മുൻപാണ് അ‌ച്ഛൻ അ‌മൽ ജോസും ഹൃദയാഘാതമുണ്ടായി മരിച്ചത്. സർവീസിലിരിക്കെയാണ് പിതാവിന്റെ മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ ശ്വാസതടസത്തെ തുടർന്നാണ് അരുളിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് മരണം സംഭവിച്ചത്. അ‌രുളിന്റെ സംസ്കാരം ചെറുപുഴ ചർച്ച് സെമിത്തേരിയിൽ നടത്തും. സഹോദരി: അനന്യ വിമൽ (പ്ലസ്ടു വിദ്യാർഥിനി, ജിഎച്ച്എസ്എസ്, ചായ്യോത്ത്).