പ്രളയ രക്ഷാ പ്രവർത്തനത്തിന് വ്യോമസേനയുടെ ചിലവ് നൂറ്റിരണ്ട് കോടി,ബിൽ കേരളത്തിനയച്ച് കേന്ദ്രം

പ്രളയ രക്ഷാ പ്രവർത്തനത്തിന് വ്യോമസേനയുടെ ചിലവ് നൂറ്റിരണ്ട് കോടി,ബിൽ കേരളത്തിനയച്ച് കേന്ദ്രം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി; പ്രളയത്തിൽ മുങ്ങിയ കേരളത്തിൽ രക്ഷാപ്രവർത്തനം നടത്താൻ വ്യോമസേന സംവിധാനങ്ങൾ ഉപയോഗിച്ചതിനുള്ള ബിൽ കേരളത്തിന് അയച്ചെന്ന് കേന്ദ്രം. 102 കോടിയാണ് രക്ഷാപ്രവർത്തനത്തിന് ബില്ലിട്ടിരിക്കുന്നത്. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വ്യോമസേനാ വിമാനങ്ങൾ 517 തവണയും ഹെലികോപ്റ്ററുകൾ 634 തവണയും പറന്നുവെന്നും 3787 പേരെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയെന്നും ഭാംറെ വ്യക്തമാക്കി. ഇത്തരം സേവനങ്ങളുടെ തുക സംസ്ഥാന സർക്കാരാണ് കൈമാറേണ്ടത്. എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഇത് കേരളത്തിന് ഈടാക്കാമെന്നും മന്ത്രി അറിയിച്ചു. സൈന്യവും നാവിക സേനയും അവർ ചെലവാക്കിയ തുക സംബന്ധിച്ച കണക്കുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇതിന്റെ കണക്ക് ഉടൻ പുറത്ത് വരുമെന്നും മന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group