കാശ് കടം വാങ്ങിയ ശേഷം ചെക്ക് കൊടുത്തു പറ്റിച്ചു; രണ്ടുലക്ഷത്തിപതിനായിരം രൂപ പിഴയടക്കാനും ഒരു ദിവസം തടവിനും ഹൈക്കോടതി രഹ്ന ഫാത്തിമയെ ശിക്ഷിച്ചു

കാശ് കടം വാങ്ങിയ ശേഷം ചെക്ക് കൊടുത്തു പറ്റിച്ചു; രണ്ടുലക്ഷത്തിപതിനായിരം രൂപ പിഴയടക്കാനും ഒരു ദിവസം തടവിനും ഹൈക്കോടതി രഹ്ന ഫാത്തിമയെ ശിക്ഷിച്ചു

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ : ശബരിമല യാത്രയിലൂടെ വിവാദമായ രഹ്ന ഫാത്തിമയ്ക്ക് ചെക്ക് കേസിൽ ശിക്ഷ. രണ്ടു ലക്ഷം രൂപ പിഴയും ഒരുദിവസം കോടതി അവസാനിക്കുംവരെ തടവുമാണ് ശിക്ഷ. ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശി ആർ. അനിൽ കുമാറിൽനിന്ന് രണ്ടുലക്ഷം രൂപ കടം വാങ്ങിയ ശേഷം തിരിച്ചു നൽകാത്ത കേസിലാണ് ശിക്ഷ. അനിലിന് നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി. ഇതോടെയാണ് നിയമ നടപടികൾ തുടങ്ങിയത്.

2014-ൽ രഹ്നയെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 2,10,000 രൂപ പിഴയും ഒരുദിവസം കോടതി അവസാനിക്കുംവരെ തടവും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പിഴ അടച്ച് ഒരു ദിവസം കോടതി നടപടി അവസാനിക്കുംവരെ തടവ് അനുഭവിക്കാനാണ് ഹൈക്കോടതിയും വിധിച്ചത്. അപ്പീൽ പരിഗണിച്ച് ഇളവൊന്നും നൽകിയില്ല. ഇതോടെ തിങ്കളാഴ്ച രഹ്ന ആലപ്പുഴ സി.ജെ.എം. സി.കെ. മധുസൂദനൻ മുമ്ബാകെ ഹാജരായി 2,10,000 രൂപ പിഴ അടച്ചു. കോടതി നടപടി അവസാനിക്കുംവരെ പ്രതിക്കൂട്ടിലും നിന്നു. അങ്ങനെ ചെക്ക് കേസിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിൽ വിശ്വാസികളുടെ പ്രതിഷേധം മറികടന്ന് മലകയറാൻ ശ്രമിച്ച് പിന്മാറിയ രഹ്ന ഫാത്തിമയുടെ മതസ്പർധ വളർത്താനെന്ന വിമർശനം ശക്തമായിരുന്നുു. കോഴിക്കോടും കൊച്ചിയും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരുകൂട്ടം ആക്ടിവിസ്റ്റുകളുടെ നേതാവാണ് കേന്ദ്രസർക്കാർ ജോലിയുള്ള രഹ്ന. കൊച്ചിയിലാണ് ഇവരുടെ താമസം. കൊച്ചിയിൽ നടന്ന കിസ് ഓഫ് ലവ് സംഭവത്തിൽ രഹ്ന ഫാത്തിമ പങ്കെടുത്തിരുന്നു. ഇതിനുശേഷം കഴിഞ്ഞവർഷം കോഴിക്കോട് ഫറൂഖ് കോളജിൽ അദ്ധ്യാപകൻ വാത്തക്ക പ്രയോഗം നടത്തിയപ്പോൾ മാറുതുറക്കൽ സമരമെന്ന പേരിൽ മാറിടത്തിന്റെ നഗ്നചിത്രം പോസ്റ്റ് ചെയ്തു. ഇതു പലരെയും ചൊടിപ്പിച്ചു. ഇവരുടെ സോഷ്യൽമീഡിയ പോസ്റ്റുകൾ പലതും മതസ്പർധ വളർത്തുന്നതും സമൂഹത്തിൽ വലിയതോതിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ബിഎസ്എൻഎൽ ഉദ്യോഗസ്ഥയാണ് രഹ്ന. ഏക എന്ന ചിത്രത്തിൽ നായികയായി ഇവർ അഭിനയിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം രഹ്ന ഫാത്തിമ കറുപ്പുടുത്ത് മാലയിട്ട് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു. നടപ്പന്തലിൽ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് യാത്ര അവസാനിപ്പിക്കാൻ ഐ.ജി ശ്രീജിത്തിന്റെ ഭാഗത്തുനിന്ന് നിർദ്ദേശമുണ്ടായപ്പോഴും പതിനെട്ടാംപടി ചവിട്ടണമെന്നായിരുന്നു രഹ്നാ ഫാത്തിമയുടെ നിലപാട്. പിന്നീട് ഫെയ്സ് ബുക്ക് കുറിപ്പിന്റെ പേരിൽ അറസ്റ്റിലാവുകയും ചെയ്തു. ബി എസ് എൻ എല്ലിൽ നിന്ന് സസ്പെൻഷനും കിട്ടി. ഇതിന് ശേഷമാണ് ഇപ്പോൾ ചെക്ക് കേസിൽ ശിക്ഷ വരുന്നത്.

ശബരിമല വിഷയത്തിൽ മതവികാരം വ്രണപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി എന്നാരോപിച്ച് ചങ്ങനാശേരി സ്വദേശി നൽകിയ പരാതിയിലാണ് രഹന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്. ഈ സാഹചര്യത്തിൽ രഹനയെ ബിഎസ്എൻഎൽ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടെ ജാമ്യം നേടി പുറത്തിറങ്ങിയ രഹ്ന സ്ഥാനക്കയറ്റത്തിനായി എഴുതിയ പ്രവേശന പരീക്ഷയുടെ ഫലം പുറത്തു വിടണമെന്നും പരിശീലനത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയ സമീപിച്ചിരുന്നു. ഇതിലും നിയമ നടപടികൾ രഹ്നയ്ക്ക് അനുകൂലമായി മാറിയിരുന്നില്ല. ഇങ്ങനെ നിരവധി നൂലാമാലകളിലൂടെ കടന്ന് പോകുമ്‌ബോഴാണ് ചെക്ക് കേസും ചർച്ചകളിലെത്തുന്നത്. ആദിത്യ ഫിനാൻസിയേഴ്‌സ് ഉടമ അനിൽ കുമാർ നൽകിയ ചെക്കു കേസിൽ രഹ്നക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുൻമ്പ് കേസ് പരിഗണിച്ചപ്പോഴൊന്നും പ്രതി കോടതിയിൽ ഹാജരായില്ല. ഇതേ തുടർന്നാണ് കോടതിയുടെ നടപടി. ഹൈക്കോടതി മുഖാന്തിരം സാമ്ബത്തികപരമായ പരാതിയിൽ തീർപ്പുണ്ടാക്കിയ ശേഷമായിരുന്നു രഹ്ന ആലപ്പുഴ സി.ജെഎം കോടതിയിൽ കീഴടങ്ങിയത്.

ചെക്കു കേസിൽ പ്രതിയായ രഹ്ന ഫാത്തിമ വാറണ്ടുണ്ടായിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നായിരുന്നു കോടതി നിൽപ്പ് ശിക്ഷ വിധിച്ചത്. അതെ സമയം ശബരിമല ദർശനത്തിന് രഹ്നയ്ക്ക് പൊലിസ് സുരക്ഷ ഒരുക്കിയത് ഈ കേസിലെ വാറണ്ട് നിലനിൽക്കെ ആയിരുന്നെന്ന് ഈ കേസിലൂടെ വ്യക്തമായെന്നും ആരോപണമുണ്ട്. ഫേസ്ബുക്കിലൂടെ മതസ്പർദ്ധയുണ്ടാക്കിയെന്ന കേസിൽ ജാമ്യത്തിലാണ് രഹ്ന ഇപ്പോൾ ഉള്ളത്.