ഹെല്‍മറ്റില്ല…! കൂട്ടുകാരന്റെ ജാക്കറ്റിനകത്ത് തല മൂടി പോയതാണ്; അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല……; പക്ഷേ ക്യാമറ വിട്ടില്ല; കാലെണ്ണി പിഴയിട്ട് എംവിഡി
തിരുവനന്തപുരം: എംവിഡിയെ കബളിപ്പിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കണ്ടെത്താനാണ് എഐ ക്യാമാറകള്‍ സ്ഥാപിച്ചത്.
എന്നാല്‍, എഐ ക്യാമറയെയും കബളിപ്പിച്ച് ഗതാഗത നിയമങ്ങള്‍ തെറ്റിക്കാൻ ചിലർ ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
എ ഐ ക്യാമറയെ പറ്റിക്കാൻ സഹയാത്രികന്‍റെ കോട്ടില്‍ തലയിട്ട് യാത്ര ചെയ്‍തതാണ് സംഭവം.
ഇക്കാര്യം മോട്ടോർ വാഹന വകുപ്പ് തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രികരുടെ ചിത്രവും അതിനോടൊപ്പം കുറിപ്പും എംവിഡി പങ്കുവച്ചിട്ടുണ്ട്. പിഴയടക്കാൻ എംവിഡി നോട്ടീസും അയച്ചിട്ടുണ്ട്. തല ഒളിപ്പിച്ചപ്പോള്‍ കാലിന്റെ എണ്ണമെടുത്താണ് ക്യാമറ തെറ്റ് കണ്ടുപിടിച്ചത്.
‘പാത്തും പതുങ്ങിയും നിർമ്മിത ബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ. തലയ്‌ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടേയോ ഉപദേശം കേട്ട് കൂട്ടുകാരന്റെ ജാക്കറ്റിനകത്ത് തല മൂടി പോയതാണ്. അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല……. പക്ഷേ ക്യാമറ വിട്ടില്ല. കാലിന്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടീസും വിട്ടു. കാലൻ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തല്‍ക്കാലം കാലിന്റെ എണ്ണമെടുത്തത്. തല കുറച്ച് കാറ്റ് കൊള്ളട്ടെ.. അല്പം വെളിവ് വരാൻ അതല്ലേ നല്ലത്?…’-എന്നായിരുന്നു എംവിഡിയുടെ കുറിപ്പ്.