ആദ്യ വിമാനയാത്ര ദുരന്തമായി ; നാല് മാസം പ്രായമായ കുഞ്ഞ് വിമാനത്തിൽ മരിച്ചു

ആദ്യ വിമാനയാത്ര ദുരന്തമായി ; നാല് മാസം പ്രായമായ കുഞ്ഞ് വിമാനത്തിൽ മരിച്ചു

 

സ്വന്തം ലേഖകൻ

മുംബൈ: ആദ്യ വിമാനയാത്ര ദുരന്തമായി. സൂററ്റിൽ നിന്നും മുബൈയിലേക്കുള്ള വിമാനയാത്രയിൽ നാല് മാസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു. സൂററ്റിൽ നിന്ന് മുംബൈയിലേക്ക് പറന്ന സ്‌പൈസ് ജെറ്റിലാണ് സംഭവം. മുംബൈയിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടയിൽ കുഞ്ഞിന് അനക്കമില്ലെന്ന് അമ്മ ജീവനക്കാരെ അറിയിക്കുകയായിരുന്നു.

ആദ്യമായാണ് കുഞ്ഞ് വിമാനത്തിൽ യാത്ര ചെയ്യുന്നത് എന്നാണ് കരുതുന്നത്. സൂററ്റിൽ നിന്നുള്ള സ്‌പൈസ് ജെറ്റിന്റെ എസ്ജി2763 വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ കുഞ്ഞിന് അനക്കമില്ലെന്ന വിവരം അമ്മ ജീവനക്കാരെ അറിയിച്ചുവെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ പറയുന്നത്. തുടർന്ന് പാർക്കിങ് ബേയിലേക്ക് കടക്കവെ വിമാനത്തിൽ നിന്നും കൺട്രോൾ റൂമിലേക്ക് വൈദ്യസഹായം ആവശ്യപ്പെട്ടു.
ഇതേ തുടർന്ന് വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിന്റെ അമ്മയ്‌ക്കൊപ്പം ഇവരുടെ മാതാപിതാക്കളും വിമാനത്തിലുണ്ടായിരുന്നു. അപകട മരണത്തിന് സഹർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിന്റെ മരണ കാരണം അറിയാൻ പോസ്റ്റമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്ത നവജാത ശിശുക്കൾക്ക് ജനിച്ച് രണ്ടാഴ്ച കഴിഞ്ഞ് തന്നെ വിമാനത്തിൽ യാത്ര ചെയ്യാവുന്നതാണെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ഈ വർഷം ജൂണിൽ സ്‌പൈസ് ജെറ്റിൽ യാത്ര ചെയ്യവെ ആറ് മാസം പ്രായമായ കുഞ്ഞും മരിച്ചിരുന്നു

Tags :