ശുദ്ധവായു ഇനി ഓക്‌സിജൻ ബാറുകളിലൂടെ ; 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കണമെങ്കിൽ 299 രൂപ

ശുദ്ധവായു ഇനി ഓക്‌സിജൻ ബാറുകളിലൂടെ ; 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കണമെങ്കിൽ 299 രൂപ

 

സ്വന്തം ലേഖിക

ന്യൂഡൽഹി: ലോകത്തെ ഏറ്റവും മലിനമായ നഗരമായി തെരെഞ്ഞെടുത്ത് ഡൽഹിയിൽ ഇനി 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കണമെങ്കിൽ 299 രൂപ നൽകേണ്ടി വരും. ശുദ്ധവായുവിനായി ബുദ്ധിമുട്ടുന്ന ഡൽഹിയിൽ ഏഴ് ഓക്‌സിജൻ ബാറുകളാണ് നിലവിൽ തുറന്നിരിക്കുന്നത്. മാത്രമല്ല ലെമൺഗ്രാസ്സ് ഓറഞ്ച്, കറുവപ്പട്ട, പെപ്പർമിന്റ്, ലാവൻഡർ തുടങ്ങി ഏഴ് സുഗന്ധങ്ങളിലാവും ഓക്‌സിജൻ ലഭ്യമാകുക.

ഓക്‌സിജൻ ബാറിൽ എത്തുന്നവർക്ക് ട്യൂബിലൂടെ ശുദ്ധവായു ശ്വസിക്കാം. ഇതിനുപുറമെ ചെറിയ ബോട്ടിലുകളിൽ ഓക്‌സിജൻ കൊണ്ടുപോകുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എയർ ക്വാളിറ്റി ഇന്റക്‌സ് 527 രേഖപ്പെടുത്തിയതോടെ രാജ്യതലസ്ഥാനത്തെ ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി തെരഞ്ഞെടുത്തു. ഇന്ത്യയിൽ നിന്നുള്ള മറ്റ് രണ്ട് നഗരങ്ങൾ കൂടി ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസിയായ സ്‌കൈമെറ്റാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

എയർ ക്വാളിറ്റി ഇന്റക്‌സ് 161 രേഖപ്പെടുത്തി കൊൽക്കത്ത അഞ്ചാം സ്ഥാനത്തും 153 രേഖപ്പെടുത്തിയ മുംബൈ ഒൻപതാം സ്ഥാനത്തുമാണ്.

Tags :