കരിപ്പൂർ വിമാന ദുരന്തം : ലാൻഡിംഗ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചു ; എഞ്ചിൻ ഓഫായത് വിമാനം താഴെ വീണ് പിളർന്നതോടെ ; കൂടുതൽ വിശദാശംങ്ങളുമായി വ്യോമയാന വിദഗ്ധർ

കരിപ്പൂർ വിമാന ദുരന്തം : ലാൻഡിംഗ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചു ; എഞ്ചിൻ ഓഫായത് വിമാനം താഴെ വീണ് പിളർന്നതോടെ ; കൂടുതൽ വിശദാശംങ്ങളുമായി വ്യോമയാന വിദഗ്ധർ

സ്വന്തം ലേഖകൻ

മലപ്പുറം : കേരളക്കരയെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളുമായി ഡിജിസിഎ സംഘം. കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്.

ലാൻഡിംഗ് പാളിയതോടെ വിമാനം പറന്നുയരാൻ ശ്രമിച്ചിരുന്നതായി കോക്പീറ്റ് ചിത്രങ്ങൾ പരിശോധിച്ചതിലൂടെ മനസിലായിട്ടുണ്ട്. റൺവേയിൽ നിന്ന് ഏറെ ദൂരം മുന്നോട്ട് പോയി നിലംതൊട്ടതിനാൽ വേഗത നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ വീണ്ടും പറന്നുയരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീപിടിത്തം ഒഴിവാക്കാൻ എഞ്ചിൻ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങൾ ശരിയല്ലയെന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിലെ എഞ്ചിൻ സ്റ്റാർട്ട് ലിവറിന്റെ സ്ഥാനം ഓഫ് സ്ഥാനത്തല്ല. വിമാനം താഴെ വീണ് പിളർന്നതോടെ തനിയെ എഞ്ചിൻ ഓഫായി പോയതാവാമെന്നാണ് കരുതുന്നതെന്നും വ്യോമയാന വിദഗ്ദർ പറഞ്ഞു.

ലാൻഡിംഗ് സമയത്ത് വിമാനത്തിന് വേഗത കൂടിയിരുന്നതായാണ് മറ്റൊരു കണ്ടെത്തൽ. പൊലീസ് എഫ്‌ഐആറിലും ഇത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഡിജിസിഎ എയർപോർട്ട് അതോറിറ്റി എയർ ഇന്ത്യ സംഘങ്ങൾ സംയുക്തമായാണ് അപകട സ്ഥലത്തെത്തി വിമാനം പരിശോധിച്ചത്.