ഒടുവിൽ ‘പിഴ’ രക്ഷകനായെത്തി ; കരിപ്പൂർ വിമാനദുരന്തത്തിൽ നിന്നും അഫ്‌സലും നൗഫലും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ വിമാന അപകടത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കേരളക്കര മുക്തരായിട്ടില്ല. അപ്പോഴും കരിപ്പൂര് വിമാന അപടത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിലാണ് അഫ്‌സലും നൗഫലും. കരിപ്പൂർ ദുരന്തത്തിൽ നിന്നും തലനാരിഴക്കാണ് കണ്ണൂർ സ്വദേശി അഫ്‌സലും മലപ്പുറം സ്വദേശി നൗഫലും രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് കരിപ്പൂരിൽ ലാൻഡിംഗിനിടെ തകർന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ അഫ്‌സലിന്റെയും നൗഫലിന്റെയും പേരുണ്ട്. ബോര്ഡിംഗ് പാസ് ലഭിച്ച് ഇവരുടെ പേര് പട്ടികയിൽ ഇടംപിടിച്ചെങ്കിലും പിഴയുടെ പേരിൽ അവസാന നിമിഷം യാത്ര മുടങ്ങുകയായിരുന്നു. […]

കരിപ്പൂർ വിമാന ദുരന്തം : ലാൻഡിംഗ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചു ; എഞ്ചിൻ ഓഫായത് വിമാനം താഴെ വീണ് പിളർന്നതോടെ ; കൂടുതൽ വിശദാശംങ്ങളുമായി വ്യോമയാന വിദഗ്ധർ

സ്വന്തം ലേഖകൻ മലപ്പുറം : കേരളക്കരയെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളുമായി ഡിജിസിഎ സംഘം. കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ലാൻഡിംഗ് പാളിയതോടെ വിമാനം പറന്നുയരാൻ ശ്രമിച്ചിരുന്നതായി കോക്പീറ്റ് ചിത്രങ്ങൾ പരിശോധിച്ചതിലൂടെ മനസിലായിട്ടുണ്ട്. റൺവേയിൽ നിന്ന് ഏറെ ദൂരം മുന്നോട്ട് പോയി നിലംതൊട്ടതിനാൽ വേഗത നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ വീണ്ടും പറന്നുയരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തം ഒഴിവാക്കാൻ എഞ്ചിൻ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങൾ ശരിയല്ലയെന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. […]

മകൻ സ്‌നേഹനിധിയായിരുന്നു, എപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ ഓടിയെത്തുമായിരുന്നു ; സ്വയം മരണത്തിലേക്ക് പറന്നിറങ്ങി നിരവധി പേരുടെ ജീവൻ രക്ഷിച്ച ദീപക് വസന്ത് സാഠേയെക്കുറിച്ച് വികാരഭരിതരായി മാതാപിതാക്കൾ

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്തെ നടുക്കിയ അപകടമായിരുന്നു കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ സംഭവിച്ചത്. അപകട സമയത്ത് പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്. ദീപക് സ്‌നേഹനിധിയായിരുന്നുവെന്നും എപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ ഓടിയെത്തുമായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. അവൻ എന്നും അധ്യാപകർക്ക് പ്രിയപ്പെട്ടവനായിരുന്നുവെന്ന് അമ്മ നീല സാഠേ പറഞ്ഞു. ക്യാപ്റ്റനുമായുള്ള അവസാന ഫോൺ സംഭാഷണം ബന്ധുവായ നിലേഷ് സാഠേ ഓർത്തെടുത്തു. ഒരാഴ്ച മുമ്ബ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. എല്ലാ തവണയുമെന്ന പോലെ രസകരമായിരുന്നു ആ സംഭാഷണവും. […]

ഇനി ബ്ലഡ് ആവശ്യമില്ലെന്ന് പറഞ്ഞപ്പോൾ വാടാ വേറെ ആശുപത്രിയിൽ പോയി നോക്കാമെന്ന് പറഞ്ഞ ഫ്രീക്കന്മാർ ;ഭാര്യ തന്നയച്ചതാണെന്ന് പറഞ്ഞ് കുറിയരിക്കഞ്ഞിയും ചായയും വാർഡിൽ ഓടി നടന്ന് വിതരണം ചെയ്ത മധ്യവയസ്‌കൻ ; ഇങ്ങനെയുള്ള മനുഷ്യർ ഉള്ളിടത്തോളം കാലം ദുരന്തങ്ങളെ നമ്മൾ അതിജീവിക്കും : വൈറലായി അധ്യാപകന്റെ കുറിപ്പ്

സ്വന്തം  ലേഖകൻ കോഴിക്കോട് : രാജ്യത്തെ നടുക്കിയ വലിയ അപകടമായിരുന്നു കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായത്. നാടിനെ നടുക്കിയ ദുരന്തത്തിൽ കൊറോണക്കാലത്തെ സാമൂഹിക അകലം ഉൾപ്പടെയുള്ള മറന്ന് രക്ഷാപ്രവർത്തനത്തിൽ നിരവധി പേർ പങ്കെടുത്തിരുന്നു. അത് ദുരന്തത്തിന്റെ ആക്കം കുറയ്ക്കുന്നതിനും ഏറെ സഹായിച്ചിരുന്നു. ഇപ്പോഴിതാ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നന്മയുള്ള കുറെ മനുഷ്യരെകുറിച്ച് കരിപ്പൂർ വിമാനത്താവളത്തിൽ കോവിഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. അധ്യാപകന്റെ കുറിപ്പിന്റെ പൂർണ്ണരൂപം • പ്രിയമുള്ളവരേ, എയർ പോർട്ടിൽ കോവിഡ് ഡ്യൂട്ടി കിട്ടുമ്പോൾ ജീവിതത്തിൽ ഇങ്ങനെയൊരു […]

ദുരിത ജീവിതത്തിനൊടുവിൽ ദാരുണാന്ത്യം ; ഗൾഫിൽ വീട്ടുവേലയ്ക്ക് പോയിട്ടും ശമ്പളമില്ലാതെ നാട്ടിലേക്ക് മടങ്ങിയ ജാനകിയമ്മയും ഇനി കണ്ണീരോർമ്മ

സ്വന്തം ലേഖകൻ കോഴിക്കോട് : രാജ്യത്തെ നടുക്കിയ കരിപ്പൂർ വിമാനപകടത്തിൽ ഇതുവരെ പൊലിഞ്ഞത് 19 ജീവനുകളാണ്. അപർക്കൊപ്പം ഇല്ലായത് അതിലേറെ സ്വപ്‌നങ്ങളും. സ്വന്തം ജീവിതവും ഉറ്റവരുടെ ജീവിതവും കരുപ്പിടിപ്പിക്കാൻ ഗൾഫിലേക്ക് ചേക്കേറിയ പലരും കോവിഡ് പ്രതിസന്ധി മൂലം ജോലിയും ശമ്പളവും നഷ്ടപ്പെട്ട്, നാട്ടിലേക്ക് വരുന്ന കാഴ്ചയാണ് കൊറോണക്കാലത്ത് കേരളം കണ്ടുകൊണ്ടിരുന്നത്. സമാനമായ പ്രതിസന്ധിയിൽപ്പെട്ട് കേരളത്തിലേക്ക് വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയവരാണ് കരിപ്പൂരിൽ ഇന്നലെ അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നത്. കരിപ്പൂർ വിമാന അപകടത്തെ തുടർന്ന് മരിച്ച ജാനകിയമ്മയെക്കുറിച്ചുള്ള ഹൃദയം തൊടുന്ന കുറിപ്പാണ് […]

വിമാനം ലാന്റ് ചെയ്തതിന് മുൻപ് നിർത്താനാവാത്ത രീതിയിൽ ആകാശത്ത് കറങ്ങി കറങ്ങി നിൽക്കുകയായിരുന്നു ; അപകടം വളരെ അപ്രതീക്ഷിതമായിരുന്നു, മുന്നറിയിപ്പ് പോലും ഉണ്ടായിരുന്നില്ല : കരിപ്പൂരിൽ വിമാന അപകടത്തിൽ നിന്നും രക്ഷപ്പെട്ട യാത്രക്കാരിലൊരാൾ പറയുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ കോഴിക്കോട് : രാജ്യത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിന്റെ ഞെട്ടലിൽ നിന്നും കേരളം ഇതുവരെ  മുക്തരായിട്ടില്ല. അപകടത്തിൽ 19 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ 171 പേർ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്ന ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. റൺവേയിൽ വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് ഒന്നിലേറെ തവണ വട്ടം കറങ്ങിയെന്നാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ പറയുന്നത്. ‘വിമാനം ലാന്റ് ചെയ്തതിന് മുൻപ് ആകാശത്ത്, നിർത്താനാവാത്ത രീതിയിൽ കറങ്ങി കറങ്ങി നിൽക്കുകയായിരുന്നു. സീറ്റ് ബെൽറ്റ് ഇട്ടിരുന്നെങ്കിലും തലയും കണ്ണിന്റെ ഭാഗവും മുന്നിലോട്ട് […]

കൊവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ച് നാട്ടുകാർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമാതൃക : കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള അപകടത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ ഭീതിയും അപകട സാധ്യതയും ഒക്കെ മറന്ന് നാട്ടുകാർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്ന് മുഖ്യമന്ത്രി. അപകടത്തിന് പിന്നാലെ രാത്രി ഏറെ വൈകിയും ആശുപത്രികളിൽ രക്തദാനത്തിനായി എത്തിച്ചേർന്ന യുവാക്കളുടെ നീണ്ട നിര ഉണ്ടായിരുന്നു. സംസ്ഥാനം നേരിടുന്ന ദുരന്തത്തിനിടയിലും ആശ്വാസവും പ്രതീക്ഷയും നൽകുന്ന പ്രവർത്തനമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂർണരൂപം കരിപ്പൂർ വിമാന താവളത്തിൽ വിമാനം അപകടത്തിൽപെട്ടപ്പോൾ […]