ഫ്ലാറ്റിൽ കുടുങ്ങിക്കിടന്ന കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പോലീസുകാരന് പരിക്കേറ്റു: കാലിൽ കുപ്പിച്ചില്ല് തറഞ്ഞു പരിക്കേറ്റത്  കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പി.എൻ മനോജിന്

ഫ്ലാറ്റിൽ കുടുങ്ങിക്കിടന്ന കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പോലീസുകാരന് പരിക്കേറ്റു: കാലിൽ കുപ്പിച്ചില്ല് തറഞ്ഞു പരിക്കേറ്റത് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പി.എൻ മനോജിന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മീനച്ചിലാറിന് തീരത്തെ ഫ്ലാറ്റിൽ കുടുങ്ങിക്കിടന്നു കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. നെഞ്ചൊപ്പം വെള്ളത്തിലൂടെ രക്ഷാപ്രവർത്തനത്തിനായി നീന്തി പോകുന്നതിനിടെയാണ് കാലിൽ കുപ്പിചില്ല് തറച്ച് പരിക്കേറ്റത്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി എൻ മനോജിനാണ് കാലിൽ കുപ്പിചില്ല് തറഞ്ഞു പരിക്കേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ കാലിന് നാല് സ്റ്റിച്ചിട്ടിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ നാഗമ്പടം പനയക്കഴുപ്പ് ഭാഗത്തായിരുന്നു അപകടം. നാഗമ്പടത്ത് മീനച്ചിലാറിന്റെ കരയിൽ ജുവൽ ഹോംസ് ഫ്ലാറ്റിൽ കനത്ത മഴയും വെള്ളപ്പൊക്കത്തെയും തുടർന്ന് അഞ്ചിലേറെ കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെസ്റ്റ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി ഐ എം ജെ അരുണിന്റെ നിർദേശപ്രകാരം മനോജ് അടങ്ങുന്ന സംഘം നാഗമ്പടത്ത് എത്തുകയായിരുന്നു. കനത്ത മഴയെ തുടർന്ന് ജുവൽ ഹോംസിന്റെ ഒരു കിലോമീറ്റർ റോഡിൽ വെള്ളം കയറിയിരുന്നു. രക്ഷാപ്രവർത്തനത്തിനായി പോലീസ് സംഘം വെള്ളത്തിലൂടെ നീന്തി ജുവൽ ഹോംസ് ലക്ഷ്യമാക്കി നീങ്ങി. ഇതിനിടെ വെള്ളത്തിന്റെ ആഴം അറിയുന്നതിനായി പൊലീസ് സംഘം വെള്ളത്തിൽ നിന്നു. ഇതിനിടെ മനോജിന്റെ കാലിൽ കുപ്പിച്ചില്ല് തറച്ച് കയറുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന പൊലീസുകാർ ചേർന്ന് മനോജിനെ കരയിൽ എത്തിച്ചു. തുടർന്ന് ജനറൽ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകുകയായിരുന്നു. കാലിൽ ആഴത്തിൽ  മുറിവേറ്റിട്ടുണ്ട്.  ആശുപത്രിരിയി എത്തി കാലിൽ അഞ്ച് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. ആശുപത്രിയിൽ നിന്നും വിട്ടയച്ചു മനോജ് വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലാണ്.
ഫ്ളാറ്റിൽ കുടുങ്ങിയ കുടുംബത്തെ പിന്നീട് അഗ്നി രക്ഷാ സേനയും പൊലീസും ചേർന്ന് രക്ഷപെടുത്തി.