തലയിൽ വെടിയുണ്ട കയറി നായ ചത്തു..! നായ ചത്തത് ഈച്ച കുത്തിയെന്നു കോട്ടയം ഈസ്റ്റ് എസ്.ഐ; 24 മണിക്കൂറിലേറെ നായയുടെ മൃതദേഹം വീട്ടുമുറ്റത്ത്  കിടന്നു; പോസ്റ്റ്‌മോർട്ടം വേണമെന്ന നിലപാടിൽ മൃഗസ്നേഹികൾ; പരാതി വാങ്ങാതെ ഉരുണ്ട് കളിച്ച് എസ്.ഐ;  മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ ഓഫിസ് ഇടപെട്ടതോടെ നായ ചത്ത് 36 മണിക്കൂറിന് ശേഷം കേസെടുത്തു

തലയിൽ വെടിയുണ്ട കയറി നായ ചത്തു..! നായ ചത്തത് ഈച്ച കുത്തിയെന്നു കോട്ടയം ഈസ്റ്റ് എസ്.ഐ; 24 മണിക്കൂറിലേറെ നായയുടെ മൃതദേഹം വീട്ടുമുറ്റത്ത് കിടന്നു; പോസ്റ്റ്‌മോർട്ടം വേണമെന്ന നിലപാടിൽ മൃഗസ്നേഹികൾ; പരാതി വാങ്ങാതെ ഉരുണ്ട് കളിച്ച് എസ്.ഐ; മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ ഓഫിസ് ഇടപെട്ടതോടെ നായ ചത്ത് 36 മണിക്കൂറിന് ശേഷം കേസെടുത്തു

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം: തലയിൽ വെടിയുണ്ട തുളഞ്ഞു കയറി നായ ചത്തതായുള്ള ഉടമയുടെ പരാതിയിൽ അന്വേഷണം നടത്താതെ ഒഴിഞ്ഞു മാറി ഈസ്റ്റ് പൊലീസ്. സ്റ്റേഷനിൽ നിന്നും നൂറ് മീറ്റർ മാത്രം അകലെയുള്ള കീഴുക്കുന്ന് ഭാഗത്താണ് നായ തലയിൽ ആഴത്തിലുള്ള മുറിവുമായി ചത്തുകിടന്നത്. തലയിൽ വെടിയേറ്റാണ് മരണമെന്നും, സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച്  നായ പ്രേമി സംഘടന ഈസ്റ്റ് പൊലീസിൽ പരാതി നൽകിയെങ്കിലും, 24 മണിക്കൂറിലേറെ നടപടിയെടുക്കാതെ ഈസ്റ്റ് എസ്.ഐ  ഒഴിഞ്ഞു മാറി. ഒടുവിൽ മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ ഓഫിസ് ഇടപെട്ടതോടെയാണ് കേസെടുക്കാൻ പൊലീസ് തയ്യാറായത്.

ഞായറാഴാച് രാവിലെ പത്തു മണിയോടെയാണ് ദുരൂഹ സാഹചര്യത്തിൽ കീഴുക്കുന്ന് സ്വദേശിയുടെ നായയെ തലയിലേറ്റ ആഴത്തിലുള്ള മുറിവുമായി ചത്തനിലയിൽ കണ്ടെത്തിയത്. തലയിലെ മുറിവിന്റെ ലക്ഷണം പരിശോധിച്ചപ്പോൾ വെടിയേറ്റതാണ് എന്ന സൂചനകളാണ് ലഭിച്ചത്. തുടർന്നു,  മൃഗസ്‌നേഹികളുടെ സംഘടനാ പ്രവർത്തകർ  ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കി. തുടർന്നു, എസ്.ഐ നായ ചത്തുകിടക്കുന്ന സ്ഥലത്ത് എത്തി.  നായയെ ഈച്ച കുത്തിയതാണെന്നും, ഇതാണ് മരണകാരണമെന്നും മറ്റ് നടപടികൾ ഒന്നും ആവശ്യമില്ലെന്നും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഞായറാഴ്ച ഉച്ചയ്ക്കു തന്നെ ഈസ്റ്റ് സ്റ്റേഷനിൽ എത്തിയ   മൃഗസംരക്ഷണ പ്രവർത്തകർ നായ ചത്ത സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും നായയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കേസെടുക്കാൻ തയ്യാറാകാതിരുന്ന എസ്.ഐ സംഭവത്തിൽ നിയമനടപടികൾ ഒന്നും സ്വീകരിച്ചില്ല.

ഇതേ തുടർന്നു ഇവർ കോടിമതയിലെ മൃഗാശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ, നായയുടെ മൃതദേഹം പോസ്റ്റ്‌മോട്ടം ചെയ്യണമെങ്കിൽ പൊലീസിന്റെ നിയമ നടപടികൾ പൂർത്തിയാക്കണമെന്നും, ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം വേണമെന്നും മൃഗാശുപത്രി അധികൃതർ അറിയിച്ചു. ഇതേ തുടർന്നു തിങ്കളാഴ്ച രാവിലെ വീണ്ടും ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. എന്നാൽ, പരാതി സ്വീകരിക്കാൻ തയ്യാറാകാതെ മടക്കി അയക്കുകയായിരുന്നു വീണ്ടും എസ്.ഐ ചെയ്തത്.

തുടർന്നാണ്,  മൃഗസ്നേഹികൾ ചേർന്നു  മേനകാ ഗാന്ധിയ്ക്കും, സംസ്ഥാന പൊലീസ് മേധാവിയ്ക്കും അടക്കം പരാതി നൽകിയത്. ഇതിന് ശേഷമാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നായ മരിച്ച സംഭവത്തിൽ കേസെടുക്കാൻ തയ്യാറായത്. പോലീസ് നടപടി വൈകിയതിനാൽ പോസ്റ്റ്മോർട്ടം ചെയ്യാൻ സാധിക്കാതെ 24   മണിക്കൂറിലേറെ   പറമ്പിൽ കിടന്ന മൃതദേഹം തിരുവല്ലയിലെ മോർച്ചറിയിലേയ്ക്കു മാറ്റി. പൊലീസ് അനുമതി ലഭിച്ച ശേഷം ചൊവ്വാഴ്ച രാവിലെ തിരുവല്ല മൃഗാശുപത്രിയിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.