വളപട്ടണം പോലീസ് സ്റ്റേഷൻ പരിസരത്ത് തീപിടുത്തം; മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു;സംഭവത്തിന് പിന്നിൽ കാപ്പ കേസ് പ്രതിയെന്ന് സംശയം
സ്വന്തം ലേഖക കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ തീപിടിത്തം ഉണ്ടായി. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയ്ക്കാണ് തീപിടിച്ചത്. പോലീസ് സ്‌റ്റേഷനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന വിവിധ കേസുകളില്‍ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്. ഇതില്‍ ഒരു വാഹനം പൂര്‍ണമായും മറ്റ് രണ്ട് വാഹനങ്ങള്‍ ഭാഗികമായും കത്തി നശിച്ചു. കാപ്പ കേസ് പ്രതിയായ ചാണ്ടി ഷമീം എന്നയാൾ വാഹനങ്ങൾക്ക് തീകൊളുത്തിയതാണെന്ന സംശയവും പോലീസിനുണ്ട്. ഇയാൾ തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനിലെത്തി ബഹളംവെച്ചിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തതിനെ തുടർന്നായിരുന്നു ഇയാള്‍ ബഹളം വയ്ക്കുകയും […]