അയൽ സംസ്ഥാനത്തു നിന്നും കഞ്ചാവു കടത്തിയ കേസിൽ പിടിയിലായ പ്രതിയ്ക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

അയൽ സംസ്ഥാനത്തു നിന്നും കഞ്ചാവു കടത്തിയ കേസിൽ പിടിയിലായ പ്രതിയ്ക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

Spread the love

 

സ്വന്തം ലേഖകൻ

പാലാക്കാട്: അയൽ സംസ്ഥാനത്തു നിന്നും കഞ്ചാവു കടത്തിയ കേസിൽ പിടിയിലായ പ്രതിയ്ക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പാലക്കാട് അഡീഷണൽ സെഷൻസ് രണ്ടാം കോടതിയാണ് ശിക്ഷ വിധിച്ചത്.

പലാക്കാട് മിൽമ റോഡ് കല്ലേ പുള്ളി ചുങ്കത്ത് കാജാ ഹുസൈനാ(41)ണ് ശിക്ഷ ലഭിച്ചത്. പിഴ സംഖ്യ അടച്ചില്ലെങ്കിൽ പ്രതി 2 വർഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും. 2017
്ഒക്ടോബർ 23ന് വൈകിട്ട് ഒറ്റപ്പാലം പാലപ്പുറം റെയിൽവേ സ്റ്റേഷനു സമീപം വച്ചാണ് കേസിനാസ്പഥമായ സംഭവമുണ്ടായത്.
ജില്ലയിലും അയൽ ജില്ലകളിലുമുള്ള കഞ്ചാവ് വില്ലനക്കാർക്ക് വിതരണം ചെയ്യുന്നതിന്നായി അയൽ സംസ്ഥാനത്തു നിന്നും കൊണ്ട് വന്ന കഞ്ചാവ്, പ്രതി സൂക്ഷിക്കാനായി കണ്ണിയം പുറത്തുള്ള വാടക വീട്ടിലേക്ക് പ്രതിയുടെ ഇരുചക്ര വാഹനത്തിന്റ പ്ലാറ്റ്‌ഫോമിൽ വച്ച് കടത്തിക്കൊണ്ടു വരികയായിരുന്ന 20 കിലോഗ്രാം കഞ്ചാവ് അന്നത്തെ ഒറ്റപ്പാലം സി.ഐ പി.അബ്ദുൾ മുനീർ, അഡിഷണൽ എസ്.ഐ സേതുമാധവൻ , എ.എസ്.ഐ കനക ദാസ്, എസ്.പി.ഓ ഉദയകുമാർ കെ.ബി., ഡബ്യൂ.എസ്.സി.പി.ഓ മഹേശ്വരി, ഡ്രൈവർ എസ്.പി.പി.ഓ ഹരിദാസൻ, കെ.എച്ച്.ജി. ജനാർദ്ദനൻ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് പട്ടാമ്പി സി.ഐ ആയിരുന്ന പി.വി രമേഷ് ആണ് കേസ്സ് അന്വേഷിച്ചത് .ഫയൽ കൈകാര്യം ചെയ്തത് എസ്.സി.പി.ഓ രവികുമാർ.വി.ആണ്.പ്രതിക്ക് ജില്ലയിലും അയൽ ജില്ലകളിലുമായി, അടിപിടി കവർച്ച തുടങ്ങിയ 17 ഓളം കേസ്സുകളും ഉള്ളയാളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ്സിന്റെ കുറ്റപത്രം 65-ാം ദിവസം കോടതി മുമ്പാകെ സമർപ്പിച്ചു.പ്രതി പൊലീസ് കസ്റ്റഡിയിൽത്തന്നെ കഴിഞ്ഞു വരികയായിരുന്നു. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ അരവിന്ദാക്ഷൻ ഹാജരായി. കോടതി ലൈസൻ ഓഫീസർ എസ്.സി.പി.ഓ വി.ഷിജിത്തും ജില്ലാ പൊലീസ് ലീഗൽ സെല്ലിലെഎസ്.സി.പി.ഓ കെ.എം ിവദാസും പ്രോസിക്യൂഷൻ ഭാഗം ഏകോപിപ്പിച്ചു .