പള്ളിയിൽ കൊണ്ടു വിടാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി: ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു; തുടർന്ന് ഓട്ടോയുടെ ഷട്ടറിട്ട് ക്രൂരമായി പീഡനം; മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച രാമപുരം സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് ജീവപര്യന്തം കഠിന തടവ്; വിധി വന്നത് ഏഴു വർഷത്തിന് ശേഷം 

പള്ളിയിൽ കൊണ്ടു വിടാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി: ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു; തുടർന്ന് ഓട്ടോയുടെ ഷട്ടറിട്ട് ക്രൂരമായി പീഡനം; മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച രാമപുരം സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് ജീവപര്യന്തം കഠിന തടവ്; വിധി വന്നത് ഏഴു വർഷത്തിന് ശേഷം 

ക്രൈം ഡെസ്‌ക്

കോട്ടയം: പള്ളിയിൽക്കൊണ്ടു വിടാമെന്നു പറഞ്ഞ് മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ച കേസിൽ ഓട്ടോഡ്രൈവർക്ക് ജീവപര്യന്തം കഠിന തടവ്. ജീവപര്യന്തം കഠിനതടവിനെ കൂടാതെ, അരലക്ഷത്തോളം രൂപ പിഴയും അടയ്ക്കണം.

പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിച്ചു.  രാമപുരം പൂവക്കുളം കാരമല നടുവിലേടത്ത് വീട്ടിൽ ബാലകൃഷ്ണനെ(53)യാണ് അഡീഷൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി.ഗോപകുമാർ തടവിന് ശിക്ഷിച്ചത്. 2012 സെപ്റ്റംബറിൽ നടന്ന പീഡനക്കേസിൽ ഏഴു വർഷത്തിന് ശേഷമാണ് ഇപ്പോൾ കോടതി വിധിയുണ്ടായിരിക്കുന്നത്. രാജ്യത്തെ ബലാത്സംഗക്കേസുകളിൽ വൈകിയെത്തുന്ന നീതിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തു വ്ന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനസികാസ്വാസ്ഥ്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടി പള്ളിയിലേയ്ക്കു പോകാനാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഈ സമയം ഓട്ടോറിക്ഷയിൽ എത്തിയ പ്രതിയായ ബാലകൃഷ്ണൻ കുട്ടിയെ പള്ളിയിൽ വിടാമെന്ന് വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച കുട്ടി ബാലകൃഷ്ണനൊപ്പം ഓട്ടോറിക്ഷയിൽ കയറി. ഓട്ടോറിക്ഷയിൽ കയറിയ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ഓട്ടോ നിർത്തി. തുടർന്ന് ഓട്ടോറിക്ഷയുടെ ഒരു വശത്തെ ഷട്ടറിട്ടു. തുടർന്ന് ഇവിടെ വച്ച് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിനു ശേഷം വീട്ടിലേയ്ക്കു കുട്ടി പോയെങ്കിലും, ആരോടും ഒരു കാര്യവും പറഞ്ഞിരുന്നില്ല. തുടർന്ന് സ്‌കൂളിൽ എത്തിയ കുട്ടി, തിരികെ വീട്ടിലേയ്ക്കു പോരാൻ ഓട്ടോറിക്ഷയിൽ കയറാൻ തയ്യാറായില്ല. തുടർന്ന് കുട്ടി അസ്വാഭാവികമായ രീതിയിൽ ബഹളം വയ്ക്കുക കൂടി ചെയ്തതോടെ അദ്ധ്യാപകർ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. ഇതോടെയാണ് ഓട്ടോ ഡ്രൈവർ ക്രൂര പീഡനത്തിന് ഇരയാക്കിയെന്ന് വിവരം അദ്ധ്യാപകർ അറിഞ്ഞത്. തുടർന്ന് ഇവർ വിവരം പൊലീസിനു കൈമാറുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബലാത്സംഗത്തിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 അനുസരിച്ചാണ് പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2012 നവംബറിലാണ് പോക്‌സോ നിയമം രാജ്യത്ത് നടപ്പാക്കിയത്. അതുകൊണ്ടു തന്നെ ഈ കേസിൽ പോക്‌സോ വകുപ്പുകൾ ചുമത്തിയിരുന്നില്ല. കേസിൽ പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിച്ചു. 15 പ്രമാണങ്ങളും ആറ് തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.എം.എൻ പുഷ്‌കരൻ കോടതിയിൽ ഹാജരായി.