ഒരിടവേളയ്ക്ക് ശേഷം മുത്തൂറ്റ് ഫിനാൻസിൽ വീണ്ടും സമരം;   166 ജീവനക്കാരെ   പിരിച്ചു വിട്ടു

ഒരിടവേളയ്ക്ക് ശേഷം മുത്തൂറ്റ് ഫിനാൻസിൽ വീണ്ടും സമരം; 166 ജീവനക്കാരെ പിരിച്ചു വിട്ടു

 

സ്വന്തം ലേഖകൻ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം മുത്തൂറ്റ് ഫിനാൻസിൽ വീണ്ടും പണിമുടക്ക്. ഒത്തുതീർപ്പു വ്യവസ്ഥകൾ ലംഘിച്ചു 166 ജീവനക്കാരെ മുത്തൂറ്റ് സർവീസിൽ നിന്നും പിരിച്ചു വിട്ടു. ഇതിനെതിരെയാണ് സിഐടിയുവിൻറെ നേതൃത്വത്തിൽ വീണ്ടും പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.

 

ഡിസംബർ ഏിനാണ് 166 ജീവനക്കാരെ യതൊരു മുന്നറിയിപ്പും കൂടാതെ മുത്തൂറ്റ് പിരിച്ചുവിട്ടത്. ഡിസംബർ ഏഴിന് ഓഫീസ് സമയം അവസാനിക്കുന്നതിനു തൊട്ടു മുമ്പാണ് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഇ-മെയിൽ സന്ദേശമെത്തിയത്. 10 മുതൽ 17 വർഷം വരെ സർവീസുള്ളവരാണ് പിരിച്ചുവിട്ടവരിൽ ഏറെപ്പേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ശാഖകൾ ലാഭകരമല്ലാത്തതിനാൽ പൂട്ടുകയാണെന്നും അതിനാലാണു പിരിച്ചു വിടുന്നതെന്നുമാണു കമ്പനിയുടെ വിശദീകരണം. വിഷയം പരിഹരിക്കാൻ സംസ്ഥാന ലേബർ കമ്മീഷണർ രണ്ടു തവണ ചർച്ചയ്ക്കു വിളിച്ചെങ്കിലും മാനേജ്‌മെൻറ് പങ്കെടുത്തിരുന്നില്ല.