ഉപരാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ   കാറ്റടിച്ചു വീണു തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്;  ഗേറ്റ് ഇളകി വീണു കാലിന് പൊട്ടൽ

ഉപരാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ കാറ്റടിച്ചു വീണു തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്; ഗേറ്റ് ഇളകി വീണു കാലിന് പൊട്ടൽ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഉപരാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ
കാറ്റടിച്ചു വീണു തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക് . വർക്കല ആറാട്ട് റോഡ് പുതുവൽവീട്ടിൽ ഗിരിജ (55) നാണ് പരിക്കേറ്റത്. വർക്കല ഹെലിപ്പാഡിൽ ഡിസംബർ 31നാണ് സംഭവം.

 

ഹെലിപ്പാഡിനടുത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഗിരിജയും സംഘവും. ഇതിനിടയിൽ ഉപരാഷ്ട്രപതി ശിവഗിരി സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായെത്തിയ ഹെലികോപ്ടർ ഹെലിപ്പാഡിൽ ഇറങ്ങി.ഈ കാറ്റടിച്ച് ഗിരിജയും ഏതാനും തൊഴിലാളികളും നിലത്തേക്കുവീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഗിരിജയുടെ ദേഹത്ത് സമീപത്തെ ഗേറ്റ് ഇളകി വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇരുകാലുകൾക്കും പരിക്കേറ്റ ഗിരിജയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ നടന്ന പരിശോധനയിലാണ് കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി തുടർന്ന് ശസ്ത്രക്രിയ നിശ്ചയിച്ചത്.