സമസ്തക്ക് പോലീസിന്റെ തിരിച്ചടി ; ഫുട്ബോളാണ് ലഹരിയെന്ന് പോലീസ് ; ഇഷ്ട താരങ്ങളുടെ കട്ടൗട്ടുകളടക്കം യുവാക്കൾക്ക് സന്ദേശമൊരുക്കി കളമശ്ശേരി പോലീസ്

സമസ്തക്ക് പോലീസിന്റെ തിരിച്ചടി ; ഫുട്ബോളാണ് ലഹരിയെന്ന് പോലീസ് ; ഇഷ്ട താരങ്ങളുടെ കട്ടൗട്ടുകളടക്കം യുവാക്കൾക്ക് സന്ദേശമൊരുക്കി കളമശ്ശേരി പോലീസ്

കൊച്ചി: ഫുട്ബോളാണ് ലഹരി എന്ന പ്രചാരണവുമായി കളമശ്ശേരി പൊലീസ്. കലയും കായിക മത്സരങ്ങളുമാകണം യുവാക്കളുടെ ലഹരി എന്നാണ് ഈ പൊലീസുകാരുടെ സന്ദേശം.

ഫുട്ബോൾ ആവേശം നാട്ടിൽ പടർന്നതോടെയാണ് ലഹരിവിരുദ്ധ സന്ദേശത്തിന് ഇത് തന്നെ അവസരമെന്ന് കളമശ്ശേരി സ്റ്റേഷനിലെ പൊലീസുകാർ തീരുമാനിച്ചത്. ഒട്ടും വൈകിയില്ല, വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മാത്രം ഒതുങ്ങിയിരുന്ന കളി ആവേശം അവർ തുറന്ന് വിട്ടു. ഞൊടിയിടയിൽ ഇഷ്ട താരങ്ങളുടെ കട്ടൗട്ടുകൾ തയ്യാറാക്കി. മെസി, നെയ്മർ, റൊണാൾഡോ എന്നിവരുടെ കൂറ്റൻ കട്ടൗട്ടുകൾ ഇവിടുണ്ട്. മൂന്ന് കട്ടൗട്ടുകള്‍ക്ക് താഴെയും കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ആരാധകക്കൂട്ടായ്‌മ എന്നെഴുതിയിരിക്കുന്നത് കാണാം. ജോലിത്തിരക്കിനിടയിൽ എല്ലാ മത്സരങ്ങളും കാണാൻ കഴിയില്ലെങ്കിലും ലോകകപ്പിന്‍റെ ചൂടൻ ചർച്ചകൾക്കും ഇവിടെയും കുറവില്ല.

പൊലീസുകാർക്കിടയിൽത്തന്നെ ബ്രസീൽ ഫാൻസും മെസി ആരാധകരും ഏറെ. അധികം ആരാധകരില്ലാത്ത ചെറു ടീമുകൾക്ക് കയ്യടിക്കാനും പൊലീസുകാർക്കിടയിൽ ആളുണ്ട്. ഫുട്ബോളാണ് ലഹരി പ്രചാരണത്തിന്‍റെ ഭാഗമായി ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കാനും ഇവർക്ക് പദ്ധതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group