ഏഴുമാസം ഗർഭിണിയായിരിക്കെ ലോകകപ്പ് വോളണ്ടിയര്‍ ; ഡിസംബര്‍ അഞ്ചിന് പ്രസവം 11ന് വീണ്ടും ജോലിയില്‍ ; മലയാളി യുവതിക്ക് അഭിനന്ദന പ്രവാഹം

ദോഹ: പാലക്കാട് സ്വദേശി താനിയക്ക് ഈ ലോകകപ്പ് സ്വപ്നങ്ങളുടെ മനോഹരമായ പൂർത്തീകരണം ആയിരുന്നു. ഏറെ ആഗ്രഹിച്ചാണ് താനിയ ഫിഫ ലോകകപ്പിൽ വോളണ്ടിയര്‍ ആയത് . ഏഴ് മാസം ഗര്‍ഭിണിയായിട്ടും താനിയ വോളണ്ടിയര്‍ ജോലിയിൽനിന്ന് പിന്നോട്ടു മാറിയില്ല. എന്നാൽ താൻ കാത്തിരുന്നു കിട്ടിയ ജോലിയിൽ ഏറെ സന്തോഷവതിയായി പ്രവർത്തിക്കുമ്പോഴാണ് അപ്രതീക്ഷിതമായി രക്തസമ്മര്‍ദ്ദത്തിന്‍റെ പ്രശ്നം വന്നത്. ഇതോടെ പെട്ടെന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടി വന്നത്.  ഡിസംബര്‍ അഞ്ചിന് താനിയെ തന്‍റെ പൊന്നോമനയെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞ് സുഖമായിട്ടിരിക്കുന്നുവെന്നും  പ്രസവം കഴിഞ്ഞ് 11ന് വീണ്ടും ജോലിയില്‍ പ്രവേശിച്ചിരുന്നുവെന്നും താനിയ […]

ഫുട്ബോൾ ആവേശം നാട്ടുകാർക്ക് സേവനമാക്കി അർജന്റീന ആരാധകർ ; ഉപയോഗശൂന്യമായ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചാണ് യുവാക്കൾ മാതൃകയായത് ; ഫ്ളക്സുകൾക്ക് പകരം മറഡോണയുടെയും മെസിയുടെയും ചുവർ ചിത്രങ്ങൾ

ഫുട്‍ബോൾ ആവേശം പലയിടത്തും അതിരുവിടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇഷ്ട ടീമിനോടുള്ള ആരാധന നാട്ടുകാരുടെ നന്മയ്ക്കായി ഉപയോഗിക്കുകയാണ് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ അർജന്റീന ആരാധകർ. നാട്ടിലെ ഉപയോഗശൂന്യമായ ബസ് കാത്തിരിപ്പുകേന്ദ്രം നവീകരിച്ചാണ് യുവാക്കൾ ഇഷ്ട ടീമിനോടുള്ള ആരാധന പ്രകടമാക്കിയത്. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന ഞാങ്ങാട്ടിരിയിലെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് മേക്കാടൻസ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ അർജന്റീന ആരാധകർ നവീകരിച്ചത്. വൃത്തിയാക്കി ഛായം പൂശിയതിനൊപ്പം ടിയാഗോ മറഡോണയുടെയും ലയണൽ മെസിയുടെയും വ്യത്യസ്ഥ ചിത്രങ്ങളും വാക്യങ്ങളും ചുമരിൽ വരച്ചിട്ടുണ്ട്. നാടുനീളെ ഇഷ്ട താരങ്ങളുടെ കട്ട് ഔട്ടുകളും ഫ്ളക്സുകളും സ്ഥാപിക്കുന്നതിലൂടെ […]

ആറടിച്ച് ആറാടി പോര്‍ച്ചുഗൽ ; ഹാട്രിക്ക് നേട്ടത്തിൽ റാമോസ് ; സ്വിറ്റ്സർലാൻഡിനെ തകർത്ത് പറങ്കിപ്പട ക്വാർട്ടറിൽ ;ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോൺഡന്റ് ഹരികൃഷ്ണൻ

ദോഹ: സുപ്രധാന പ്രീക്വാർട്ടർ മത്സരത്തിൽ പറങ്കിപ്പടയുടെ തേരോട്ടം. സ്വിറ്റ്‌സര്‍ലന്‍ഡിനെ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് മറികടന്നാണ് പറങ്കിപ്പട വിജയത്തേരിലേറിയത്. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പകരക്കാരനായെത്തിയ യുവതാരം ഗോൺസാലോ റാമോസ് ഹാട്രിക്കടിച്ചു.ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടത്തിലേക്കാണ് ഇരുപത്തൊന്നുകാരനായ റാമോസ് പന്തടിച്ചുകയറ്റിയത്. പെപേയും റാഫേൽ ഗ്വിറേറോയും റാഫേൽ ലിയോയും ഓരോന്നും ഗോളുകളടിച്ചു. മാന്വൽ അകഞ്ചി സ്വിറ്റ്സർലൻഡിനായി ഒരു ഗോൾ നേടി. 17-ാം മിനിറ്റിലായിരുന്നു പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍. ഗോണ്‍സാലോ റാമോസ് നേടിയ ഗോളാണ് പോര്‍ച്ചുഗലിനെ ആദ്യം മുന്നിലെത്തിച്ചത്. പിന്നീട് പെപെയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള വിജയദൂരം ഇരട്ടിയാക്കാനും […]

‘ഇന്ത ആട്ടം പോതുമാ…’ വിറപ്പിക്കാൻ വന്ന കൊറിയയെ നാട്ടിലേക്കയച്ച്, ക്വാർട്ടറിലേക്ക് പറന്ന് കാനറിപ്പട ബ്രസീലിന്റെ ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്; ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോൺഡന്റ് ഹരികൃഷ്ണൻ

ദോഹ : വെറും അര മണിക്കൂര്‍, ഫിഫ ലോകകപ്പന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ബ്രസീലിന് ഈ സമയം ധാരാളമായിരുന്നു. അട്ടിമറി സ്വപ്നവുമായി എത്തിയ കൊറിയയെ 4-1നു നിഷ്പ്രഭരാക്കി കാനറികള്‍ ക്വാര്‍ട്ടറിലേക്കു ചിറകടിച്ചു. അവസാന എട്ടില്‍ ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയാണ് ഇനി മഞ്ഞപ്പടയെ കാത്തിരിക്കുന്നത് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്രസീലും ദക്ഷിണ കൊറിയയും ആക്രമിച്ച് കളിച്ചു. ഏഴാം മിനിറ്റിൽ തന്നെ മഞ്ഞപ്പട മുന്നിലെത്തി. സൂപ്പർതാരം വിനീഷ്യസ് ജൂനിയറാണ് ബ്രസീലിനായി വലകുലുക്കിയത്. റാഫീന്യയുടെ തകർപ്പൻ മുന്നേറ്റത്തിൽ നിന്നാണ് ഗോൾ പിറന്നത്. പിന്നാലെ ബ്രസീൽ വീണ്ടും […]

സെഡായി സെനഗൽ, സ്റ്റാറായി ഇംഗ്ലണ്ട്; സെനഗലിനെതിരെ ഇംഗ്ലീഷ് തേരോട്ടം ; ഹെന്‍ഡേഴ്‌സനും കെയ്‌നും ശേഷം സാക്കയും വിട്ടുകൊടുത്തില്ല; ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ക്വാർട്ടറിലേക്ക്

ദോഹ : ഗോളുകൾ പെയ്തിറങ്ങിയ രാവിൽ ആഫ്രിക്കൻ കരുത്തുമായെത്തിയ സെനഗലിനെ വീഴ്ത്തി ഇംഗ്ലീഷ് പടയോട്ടം. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം.ജോർദാൻ ഹെൻഡേഴ്സൻ, ക്യാപ്റ്റൻ ഹാരി കെയ്ൻ, ബുകായോ സാക എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്. 38-ാം മിനിറ്റിൽ ബെല്ലിങ്ഹാംമിന്റെ അസിസ്റ്റിലൂടെ ലഭിച്ച ക്രോസിലൂടെയാണ് ഹെൻഡേഴ്സൺ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അധികസമയത്തിന്റെ മൂന്നാം മിനിറ്റിലാണ് ഹാരി കെയ്ന്റെ ഗോൾ പിറന്നത്. ഗ്രൗണ്ടിന് നടുവിലൂടെ ഫോഡൻ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മാർക്ക് ചെയാതെ നിന്ന നായകന് […]

ഓസീസ് പൂട്ടിലും മെരുങ്ങാതെ മെസ്സിപ്പട ; എട്ട് വര്‍ഷത്തിനുശേഷം വീണ്ടും ലോകകപ്പ് ക്വാർട്ടറിൽ; പൊരുതിക്കളിച്ച ഓസ്ട്രേലിയയെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; അവസാന എട്ടില്‍ ഡച്ച് പടയുമായി ഏറ്റുമുട്ടല്‍

ദോഹ : പൊരുതിക്കളിച്ച ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. സൂപ്പർതാരം ലയണൽ മെസ്സിയും, യുവതാരം ജൂലിയൻ അൽവാരസുമാണ് അർജന്‍റീനക്കായി വലകുലുക്കിയത്. പ്രഫഷനൽ കരിയറിലെ 1000–ാമത്തെ മത്സരത്തിന് ഇറങ്ങിയ മെസ്സി, ലോകകപ്പ് നോക്കൗട്ടിലെ ആദ്യ ഗോൾ നേടി. പോരാട്ട വീര്യം ഒട്ടും ചോരാതെ ഇരു ടീമുകളും കളിച്ചപ്പോൾ കളിക്കളത്തിൽ മറ്റൊരു ചരിത്രം രചിക്കുകയായിരുന്നു. പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിച്ച ടീമിൽ ഒരേയൊരു മാറ്റവുമായാണ് അർജന്റീന ഇറങ്ങിയത്. പരുക്കേറ്റ എയ്ഞ്ചൽ ഡി മരിയയ്ക്കു പകരം […]

ആവേശപ്പോരിൽ സ്വിസ്സ്; സെർബിയക്ക് നിരാശയോടെ മടക്കം; പൊരുതി നിന്ന സെർബിയയെ തോൽപ്പിച്ച് സ്വിറ്റ്സർലൻഡിന്റെ പ്രീക്വാർട്ടർ പ്രവേശനം; ജയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്

ദോഹ : നിർണായക മത്സരത്തിൽ സെർബിയക്കെതിരെ സ്വിറ്റ്സർലണ്ടിന് ആവേശജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് സെർബിയയെ തോൽപ്പിച്ച് രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സർലൻഡിന്റെ പ്രീക്വാർട്ടർ പ്രവേശനം. ബ്രസീലിനും ആറ് പോയന്റാണെങ്കിലും ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ അവർ പട്ടികയിൽ മുന്നിലെത്തി.ഒരു പോയന്റോടെ പട്ടികയിൽ അവസാനസ്ഥാനത്താണ് സെർബിയ. സെർബിയ ഒരു മത്സരം പോലും വിജയിക്കാതെയാണ് ലോകകപ്പിൽ നിന്ന് പുറത്തായത്. മത്സരത്തിന്റെ ആദ്യപകുതി സമനിലയിലായിരുന്നു. ഇരുടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയത്. 20-ാം മിനുറ്റിൽ ഷെർദാൻ ഷാക്കിരിയിലൂടെ സ്വിസാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 26-ാം മിനുറ്റിൽ മിത്രോവിലൂടെ സെർബിയ ഒപ്പമെത്തി. 35-ാം […]

ഖത്തറിൽ അട്ടിമറികൾ തുടരുന്നു ; കാനറികളുടെ ചിറകരിഞ്ഞ് കാമറൂൺ; തോൽവി വഴങ്ങിയിട്ടും ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് ; പ്രതീക്ഷകൾ അവസാനിച്ച് കാമറൂണിന് മടക്കം

ദോഹ: കാമറൂണിനെതിരെയുള്ള പോരാട്ടത്തിൽ കാലിടറി വീണ് ബ്രസീൽ . അട്ടിമറികൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത സീസണായി ഖത്തർ വേൾഡ് കപ്പ് മാറിക്കഴിഞ്ഞു. ഇൻജുറി ടൈമിൽ വലകുലുക്കി കാനറികളുടെ ചിറകരിഞ്ഞുകൊണ്ട് കാമറൂൺ കരുത്തുകാട്ടി. ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം. സൂപ്പർ താരം വിൻസന്റ് അബൂബക്കറാണ് കാമറൂണിനായി വിജയഗോൾ നേടിയത്. തോൽവി വഴങ്ങിയിട്ടും ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലേക്ക് കടന്നു. കാമറൂണിനെതിരെ ബ്രസീൽ പട ഇന്നിറങ്ങിയത് ഒമ്പത് മാറ്റങ്ങളോടെയാണ്.ആദ്യ പകുതിയിൽ 68 ശതമാനം പന്ത് കൈവശം വെച്ചത് ബ്രസീലാണ്.രണ്ടാം പകുതിയിൽ ഇരുടീമും ഒപ്പത്തിനൊപ്പം പോരാടുന്ന […]

യൂറോപ്യൻ വമ്പന്മാരെ കടത്തിവെട്ടി ജപ്പാൻ പ്രീക്വാർട്ടറിൽ ; ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജപ്പാൻ വിജയം കണ്ടെത്തി ; തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍; പ്രീക്വാർട്ടറിൽ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികൾ ; സ്പെയിന് മൊറോക്കോ

ദോഹ : യൂറോപ്യൻ വമ്പന്മാരായ സ്പെയിനെ അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാൻ പ്രീക്വാർട്ടറിലെത്തി.ലോകകപ്പ് ഗ്രൂപ്പ് ഇ നിർണായക മത്സരത്തിൽ ഒന്നിനെതിരെ ഇരട്ട ഗോളുകൾ തിരിച്ചടിച്ചാണ് ജപ്പാൻ 2010ലെ ചാമ്പ്യന്മാരെ തറപറ്റിച്ചത്. ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്ന ജപ്പാൻ, രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ മൂന്നു മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് സ്പെയിനെ വീഴ്ത്തിയത്. 48-ാം മിനിറ്റിൽ റിറ്റ്സു ഡോവൻ ആണ് സ്പെയിന്റെ നെഞ്ച് കലക്കി ആദ്യം ഗോൾവല കുലുക്കി സ്പാനിഷ് നിരയെ വിറപ്പിച്ചത്. തൊട്ടുപിന്നാലെ സ്പെയിൻ വലയിലേക്ക് ടനാകയുടെ രണ്ടാമത്തെ ഗോൾ. ആദ്യ […]

ലോകകപ്പിൽ വീണ്ടും അട്ടിമറി ; കോസ്റ്ററിക്കയ്ക്കെതിരെ മിന്നും വിജയം കൈവരിച്ചിട്ടും മുൻ ലോക ചാമ്പ്യന്മാർക്കും പ്രീ ക്വാർട്ടർ കാണാതെ മടക്കം; ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരായി ജപ്പാനും രണ്ടാം സ്ഥാനക്കാരായി സ്പെയിനും

ദോഹ : കോസ്റ്ററിക്കയ്ക്കെതിരെ വിജയം കൈവരിച്ചിട്ടും പ്രീ ക്വാർട്ടർ നഷ്ടമായി ജർമനി. രണ്ടിനെതിരെ നാല് ഗോൾ നേടിയെങ്കിലും മുൻ ലോക ചാമ്പ്യൻമാരുകൂടിയായ ജർമനിക്ക് കളം വിടേണ്ടി വന്നു. കോസ്റ്ററിക്കയെ കളിയിൽ തോൽപ്പിച്ചെങ്കിലും, സ്പെയിനെ ജപ്പാൻ അട്ടിമറിച്ചതോടെയാണ് ജർമനിക്കും മടങ്ങേണ്ടി വന്നത്. മൂന്നു കളികളിൽനിന്ന് സ്പെയിനൊപ്പം നാലു പോയിന്റായെങ്കിലും, ഗോൾശരാശരിയിൽ പിന്നിലായതാണ് ജർമനിയ്ക്ക് തിരിച്ചടിയായി. ഗ്രൂപ്പ് ഇയിൽനിന്ന് കോസ്റ്ററിക്കയും പുറത്തായി. ഇതോടെ ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരായി ജപ്പാനും രണ്ടാം സ്ഥാനക്കാരായി സ്പെയിനും പ്രീക്വാർട്ടറിലെത്തി. തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച ജര്‍മനി 10-ാം മിനിറ്റില്‍ തന്നെ […]