റൊണാൾഡോയെ അനുകരിക്കാൻ ശ്രമം; ഗോൾ നേട്ടത്തിൻ്റെ ആഘോഷത്തിനിടെ വിയറ്റ്നാം ഫുട്ബോൾ താരത്തിന് ഗുരുതര പരിക്ക്;വീഡിയോ കാണാം
പോർച്ചുഗൽ നായകൻ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഗോൾ ആഘോഷ രീതി അനുകരിക്കാൻ ശ്രമിച്ച വിയറ്റ്നാം ഫുട്ബോൾ താരത്തിന്റെ കാലുകൾക്ക് ഗുരുതര പരിക്ക്. വിയറ്റ്നാം ക്ലബ് വിയറ്റെല്‍ എഫ്സിയുടെ ട്രാന്‍ ഹോങ് ക്യെനാണ് പരിക്കേറ്റത്. ഗോൾ നേടിയതിനു ശേഷം റൊണാൾഡോയുടെ ‘ സ്യൂ ‘ ആഘോഷം അനുകരിക്കാൻ ശ്രമിക്കുകയാണ് താരത്തിന് അപകടം സംഭവിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. താരത്തിന്റെ പരിക്കുകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 2013ൽ ചെൽസിക്കെതിരായ സൗഹൃദ മത്സരത്തിലാണ് റൊണാൾഡോ ആദ്യമായി സ്യൂ ആഘോഷം നടത്തിയത്. പിന്നീട് റൊണാൾഡോയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ […]