ബ്രൂണോയുടെ ഇരട്ട ഗോൾ ;ഉറുഗ്വെയ്ക്കെതിരെ പോർച്ചുഗലിന് ജയം; തുടർച്ചയായ രണ്ടാം ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിൽ

ബ്രൂണോയുടെ ഇരട്ട ഗോൾ ;ഉറുഗ്വെയ്ക്കെതിരെ പോർച്ചുഗലിന് ജയം; തുടർച്ചയായ രണ്ടാം ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിൽ

ദോഹ: ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ട ഗോളിൽ ഉറുഗ്വെയ്ക്കെതിരെ പോർച്ചുഗലിന്
ജയം(2-0). ഗ്രൂപ്പ് എച്ചിലെ തുടർച്ചയായ രണ്ടാം
ജയത്തോടെ പോർച്ചുഗൽ
പ്രീക്വാർട്ടറിലെത്തി. രണ്ടാം മത്സരത്തിലെ തോൽവിയോടെ ഉറുഗ്വെയുടെ ഭാവി തുലാസിലായി. സൗത്ത്
കൊറിയക്കെതിരെയുള്ള ഉറുഗ്വെയുടെ ആദ്യ മത്സരം സമനിലയിലാണ് അവസാനിച്ചത്. മറ്റു മത്സരഫലങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ഇനി ഉറുഗ്വെയുടെ
ഭാവി.

വിരസമായ ഗോളില്ലാ ആദ്യ പകുതിക്ക് ശേഷം 54-ാം മിനുറ്റിലായിരുന്നു ബ്രൂണോയുടെ ഗോൾ വന്നത്. ഇടതുഭാഗത്ത് നിന്ന് ഉറുഗ്വെൻ പ്രതിരോധക്കാരുടെ മുകളിലൂടെ ബ്രൂണോ തൊടുത്ത പന്ത് വലക്കുള്ളിലേക്ക് കയറുകയായിരുന്നു. പന്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ചാടിയിരുന്നു. പന്ത് റോണോയുടെ തലയിൽ തട്ടി എന്നായിരുന്നു ആദ്യം കണക്കാക്കിയിരുന്നത്. ഗോൾ നേട്ടവും ക്രിസ്റ്റ്യാനോയുടെ പേരിലായിരുന്നു.

വിസിൽ മുഴങ്ങി 30 മിനുറ്റ് വരെ കളം പിടിച്ചത് പോർച്ചുഗൽ. പിന്നീടങ്ങോട്ട് ഉറുഗ്വെയും. എന്നിട്ടും മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമിനും ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല (0-0). പന്തടക്കത്തിൽ പോർച്ചുഗലാണ് മുന്നിട്ട് നിന്നത്. ആദ്യ പകുതിയിലെ 68 ശതമാനവും പന്തടക്കം പോർച്ചുഗലിനായിരുന്നു. ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷേ ആർക്കും പ്രതിരോധം ഭേദിക്കാനായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുല്യശക്തികളുടെ പോരാട്ടത്തിൽ കരുതലോടെയാണ് ടീമുകൾ തുടങ്ങിയത്. എന്നാലും ആദ്യത്തിൽ പോർച്ചുഗലാണ് ഉറുഗ്വെൻ ഗോൾമുഖത്ത് അപകടം വിതച്ചത്. അതിനിടെ ആറാം മിനുറ്റിൽ ഉറുഗ്വെൻ താരത്തിന് മഞ്ഞക്കാർഡ് ലഭിച്ചു. പിന്നാലെ ബ്രൂണോ ഫെർണാണ്ടസിന്റെ ഷോട്ട് പെനാൽറ്റി ബോക്സിൽ അപകടം വിതയ്ക്കാതെ പുറത്തേക്ക് പോയി. അതിനിടെ ഉറുഗ്വെ മിഡ്ഫീൽഡർ റോഡ്രിഗോ ബെന്റൻക്കർ മികച്ച അവസരം പാഴാക്കി. പോർച്ചുഗീസ് ഡിഫന്റർമാരെ വെട്ടിമാറ്റി ഗോൾമുഖത്ത് എത്തിയെങ്കിലും പോർച്ചുഗൽ ഗോൾകീപ്പർ മുന്നോട്ടുവന്ന് പന്തിന്റെ ദിശമാറ്റുകയായിരുന്നു. ഉറുഗ്വെ മത്സരത്തിലേക്ക് വന്നൊരു നിമിഷം. തുടർന്നും ഉറുഗ്വെൻ താരങ്ങളുടെ മുന്നേറ്റം.

എന്നാൽ പിന്നീടത് തിരുത്തി. ബ്രൂണോയുടെ ക്രോസ്, നേരിട്ട് തന്നെ വലയിലെത്തുകയായിരുന്നു. ഒരു ഗോൾ വീണതോടെയാണ് ഉറുഗ്വെ ഉണർന്ന് കളിച്ചത്. ഗോൾമടക്കാനായി തിരക്കിട്ട് ശ്രമം.

സുവാരസിനെ കളത്തിലെത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല. നിരവധി അവസരങ്ങളാണ് സുവാരസിനും ബെന്റക്കറിന് മുന്നിലും വന്നത്. എന്നാൽ ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. അതിനിടെ ലഭിച്ച പെനൽറ്റികൂടി പോർച്ചുഗൽ വലക്കുള്ളിലെത്തിച്ചതോടെ ഉറുഗ്വെയുടെ വഴിയടഞ്ഞു.

ബ്രൂണോ തന്നെയാണ് പെനൽറ്റിയും
ലക്ഷ്യത്തിലെത്തിച്ചത്. രണ്ടാം പകുതിയുടെ
ഇഞ്ച്വറി ടൈമിലായിരുന്നു ബ്രൂണോയുടെ
രണ്ടാം ഗോൾ. അവസാന നിമിഷത്തിൽ ലീഡ്
ഉയർത്താൻ പോർച്ചുഗലിന് വീണ്ടും
അവസരം ലഭിച്ചെങ്കിലും വഴിമാറി.