സൗദി ബോക്സിലേക്ക് ആക്രമിച്ച് കയറിയ മെക്സിക്കോ ; സൗദിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്തു ; ഒടുവിൽ പ്രീക്വാർട്ടർ കാണാതെ മെക്സിക്കോയ്ക്ക് മടക്കം;  തിരിച്ചടിയായത് ഗോൾ വ്യത്യാസം ; 1978-ന് ശേഷം ഇതാദ്യമായി മെക്സിക്കോ  ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി

സൗദി ബോക്സിലേക്ക് ആക്രമിച്ച് കയറിയ മെക്സിക്കോ ; സൗദിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്തു ; ഒടുവിൽ പ്രീക്വാർട്ടർ കാണാതെ മെക്സിക്കോയ്ക്ക് മടക്കം; തിരിച്ചടിയായത് ഗോൾ വ്യത്യാസം ; 1978-ന് ശേഷം ഇതാദ്യമായി മെക്സിക്കോ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി

ദോഹ: മത്സരത്തിന്റെ തുടക്കം മുതൽ സൗദി ബോക്സിലേക്ക് ആക്രമിച്ച് കയറിയ മെക്സിക്കോ, ഒടുവിൽ പ്രീ ക്വാർട്ടർ കാണാതെ മടക്കം. സൗദിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്ത മെക്സിക്കോയ്ക്ക് തിരിച്ചടിയായത് ഗോൾ വ്യത്യാസമായിരുന്നു. നാലു പോയിന്റുമായി പോളണ്ടിനൊപ്പമെത്തിയ മെക്സിക്കോയ്ക്ക്, ഗോൾശരാശരിയിൽ പിന്നിലായതാണ് പുറത്തേയ്ക്ക് വഴി കാട്ടിയത്.
വലയിലെത്തിച്ച രണ്ട് ഗോളുകൾ ഓഫ് സൈഡായതും മെക്സിക്കോയ്ക്ക് തിരിച്ചടിയായി.ഇതോടെ സൗദി അകത്തേയ്ക്കും മെക്സിക്കോ പുറത്തേയ്ക്കും.

ഹെന്റി മാർട്ടിനും ലൂയിസ് ഷാവേസുമാണ് മെക്സിക്കോയ്ക്കായി സ്കോർ ചെയ്തത്. സൗദിക്കായി സലീം അൽ ദൗസാരി ഗോൾ സ്വന്തമാക്കി. ഗോളടിച്ച് കൂട്ടാൻ ലക്ഷ്യമിട്ടാണ് മെക്സിക്കോ സൗദിക്കെതിരേ ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ അരഡസനോളം അവസരങ്ങളൊരുക്കി. കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ മെസിക്കോയുടെ ആദ്യ ആക്രമണമെത്തി. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ ഷാവേസ് ഡിയിലേക്ക് നൽകിയ ജൂബോളിൽ നിന്നുള്ള അലക്സിസ് വെഗയുടെ ഗോളെന്നുറച്ച ഷോട്ട് സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസ് രക്ഷപ്പെടുത്തി.

മെക്സിക്കോയുടെ തുടർ ആക്രമണങ്ങൾ തടയുന്നതിൽ പലപ്പോഴും സൗദി താരങ്ങൾ പരാജയപ്പെട്ടു. ഒടുവിൽ 47-ാം മിനിറ്റിലാണ് മെക്സിക്കോ സമനിലപ്പൂട്ട് പൊളിച്ചത് . കോർണറിൽ നിന്ന് ഷാവേസ് ബോക്സലേക്ക് നൽകിയ ക്രോസ് മോണ്ടെസ് ഫ്ളിക് ചെയ്തത് ആരാലും മാർക്ക് ചെയ്യപ്പെടാതിരുന്ന ഹെന്റി മാർട്ടിന്റെ മുന്നിലേക്ക്. ഒട്ടും സമയം കളയാതെ താരം പന്ത് ടാപ് ചെയ്ത് വലയിലാക്കി. പിന്നാലെ 52-ാം മിനിറ്റിൽ കിടിലനൊരു ഫ്രീ കിക്കിലൂടെ ഷാവേസ് മെക്സിക്കോയുടെ രണ്ടാം ഗോളും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻജുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ സലീം അൽ ദൗസാരിയിലൂടെ സൗദിക്ക് വേണ്ടി ഗോൾ കണ്ടെത്തി.ഇതോടെ സൗദി അകത്തേയ്ക്കും മെക്സിക്കോ പുറത്തേയ്ക്കും.

1978-ന് ശേഷം ഇതാദ്യമായാണ് മെക്സിക്കോ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അർജന്റീനയ്ക്കെതിരേ തോറ്റെങ്കിലും ഗോൾ വ്യത്യാസത്തിന്റെ ബലത്തിൽ ഗ്രൂപ്പിൽ നിന്ന് അർജന്റീനയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനക്കാരായി പോളണ്ടും പ്രീ ക്വാർട്ടറിലേക്ക്.