Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: മന്ത്രിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തിൽ ലത്തീന്‍ അതിരൂപത വൈദികന്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസ് എടുത്ത് പൊലീസ്.

മന്ത്രി വി അബ്ദുറഹിമാനെതിരെയായ വിവാദ പരാമര്‍ശത്തിലാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പരാമര്‍ശം നാക്ക് പിഴയായി സംഭവിച്ചതാണെന്നും പിന്‍വലിക്കുന്നെന്നും വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.
അബ്ദുറഹിമാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു തിയോഡേഷ്യസ് ഡിക്രൂസിന്റെ വിവാദ പരാമര്‍ശം.

ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് തിയോഡേഷ്യസ് ഡിക്രൂസ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിന് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയാണ് മന്ത്രി വി അബ്ദുറഹിമാന്‍. പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞത്.

വിഴിഞ്ഞം തുറമുഖത്തിന് എതിരെ സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികള്‍ ആണെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ ആയിരുന്നു വൈദികന്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്.