അണിയറപ്രവർത്തകരെ ആശങ്കയിലാഴ്ത്തി ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്ത് ; മികച്ച പ്രേക്ഷക പ്രതികരണത്തോടെ സിനിമ മുന്നേറുന്നതിനിടയിലാണ് വ്യാജപതിപ്പ് ഇറങ്ങിയത്

അണിയറപ്രവർത്തകരെ ആശങ്കയിലാഴ്ത്തി ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്ത് ; മികച്ച പ്രേക്ഷക പ്രതികരണത്തോടെ സിനിമ മുന്നേറുന്നതിനിടയിലാണ് വ്യാജപതിപ്പ് ഇറങ്ങിയത്

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത  ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്ത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ സിനിമ മുന്നേറുന്നതിനിടയിലാണ് കാനഡയിൽ വ്യാജ പതിപ്പ് പുറത്തിറങ്ങിയത്.

കാനഡയിലും അമേരിക്കയിലുമൊക്കെ റിലീസ് ആയ സിനിമകളുടെ വ്യാജപതിപ്പുകള്‍ ഐപിടിവിയില്‍ വളരെ വേഗത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇതേ രീതിയിലാണ് ആടുജീവിതത്തിന്റെയും വ്യാജൻ ഇറങ്ങിയിരിക്കുന്നത്.

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ആടുജീവിതത്തെ വിലയിരുത്തുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാണ് സിനിമ. അമല പോളാണ് ചിത്രത്തിലെ നായിക. എആർ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹക്കിം ആയി സിനിമയിൽ വേഷമിട്ട യുവ നടൻ കെ ആർ ഗോകുലും  മികച്ച അഭിനയമാണ് കാഴ്ചവച്ചത്. ചിത്രത്തിൻ്റെ വ്യാജ പതിപ്പ് പുറത്ത് ഇറങ്ങിയതോടെ അണിയറ പ്രവർത്തകർ ആശങ്കയിലാണ്, അതേ സമയം വ്യാജ പതിപ്പ് പുറത്തിറങ്ങിയതോടെ ചിത്രത്തിൻ്റെ സംവിധായകൻ ബ്ലസി എറണാകുളം സൈബർ പോലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group