play-sharp-fill
ഐഎസ്‌ഐ, സിഖ് ഭീകര സംഘടനയായ ബാബര്‍ ഖല്‍സ ഇന്റര്‍നാഷണലിന് 5കോടി രൂപ നല്‍കി; കര്‍ഷകരുടെ പേരില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞുകയറി; രഹസ്യാന്വോഷണ റിപ്പോര്‍ട്ട് പുറത്ത്

ഐഎസ്‌ഐ, സിഖ് ഭീകര സംഘടനയായ ബാബര്‍ ഖല്‍സ ഇന്റര്‍നാഷണലിന് 5കോടി രൂപ നല്‍കി; കര്‍ഷകരുടെ പേരില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞുകയറി; രഹസ്യാന്വോഷണ റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കര്‍ഷകരുടെ പേരില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞുകയറിയെന്ന വാദം ശരിവയ്ക്കുന്നതാണ് റിപ്പബ്ലിക് ദിനത്തില്‍ രാജ്യം കണ്ട പ്രക്ഷോഭം. രാജ്യതലസ്ഥാനത്ത് പ്രശ്‌നം സൃഷ്ടിക്കുന്നതിന് പാകിസ്ഥാന്‍ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സിയായ ഐ എസ് ഐ, സിഖ് ഭീകര സംഘടനയായ ബാബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ ജര്‍മ്മന്‍ ഘടകത്തിന് 5 കോടി രൂപ നല്‍കിയെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

ഐഎസ്‌ഐ മാത്രമല്ല, ഖാലിസ്ഥാന്‍ അനുകൂലികളായ ഇറ്റലിയിലെ സന്തോഷ് സിംഗ് ലല്ലി, സ്വരഞ്ജിത് സിംഗ് ഗോത്ര എന്നിവര്‍ 2,00,000 ബ്രിട്ടീഷ് പൗണ്ട് സ്വരൂപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയിലെ ജോഗീന്ദര്‍ സിംഗ് ബസ്സി ഏകദേശം 3 കോടി രൂപ സമാഹരിക്കുകയും അവ കൈമാറുകയും ചെയ്തു.
ബ്രിട്ടനില്‍ ബ്രിട്ടീഷ് ഓര്‍ഗനൈസേഷന്‍ ഓഫ് സിഖ് സ്റ്റുഡന്റ്‌സ്, ബ്രിട്ടീഷ് സിഖ് കൗണ്‍സില്‍ പ്രസിഡന്റ് കുല്‍വന്ത് സിംഗ് ദേസി, ബ്രിട്ടീഷ് സിഖ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ടാര്‍സെം സിംഗ് ഡിയോള്‍ എന്നിവര്‍ ഇതിനായി ധനസമാഹരണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബര്‍ ഖല്‍സ മേധാവി വാധവ സിംഗ്, കെസിഎഫ് മേധാവി പരംജിത് സിംഗ് പഞ്ജ്വര്‍ എന്നിവര്‍ക്കാണ് പണം കൈമാറിയത്.ബ്രിട്ടന്‍, അമേരിക്ക, ജര്‍മ്മനി, ഇറ്റലി, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ എന്നിവിടങ്ങളില്‍ നിന്നാണ് പണം വരുന്നത്.

ഹവാല, ക്യാഷ് കൊറിയര്‍, വെസ്റ്റേണ്‍ യൂണിയന്‍ പോലുള്ള എം ടി എസ് എസ് പ്ലാറ്റ്‌ഫോമുകള്‍, ക്രൗഡ് ഫണ്ടിംഗ് എന്നിവയിലൂടെ പണം എത്തിക്കുന്നത്. ഇത് സിഖ് മൗലികവാദി സംഘടനകളിലൂടെ കടന്നുപോകുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) ഇന്ത്യാ ഗേറ്റില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്താന്‍ 2,50,000 ഡോളറാണ് വാഗ്ദാനം ചെയ്തത്. സിംഘ് അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്താന്‍ 1000 ഡോളറും വാഗ്ദാനം ചെയ്തിരുന്നു.
ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിനും സിഖ്‌സ് ഫോര്‍ ജസ്റ്റിസിനും (എസ്എഫ്ജെ) ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സിംഘ് അതിര്‍ത്തിയിലെത്തുന്ന ഓരോ ട്രോളികള്‍ക്കും 10,000 രൂപയാണ് വാഗ്ദാനം. ട്രാക്ടറിനോ ട്രോളിക്കോ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ നഷ്ടപരിഹാരവും ഉറപ്പു നല്‍കുന്നു.ധനസമാഹരണത്തിനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.