play-sharp-fill

ഐഎസ്‌ഐ, സിഖ് ഭീകര സംഘടനയായ ബാബര്‍ ഖല്‍സ ഇന്റര്‍നാഷണലിന് 5കോടി രൂപ നല്‍കി; കര്‍ഷകരുടെ പേരില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞുകയറി; രഹസ്യാന്വോഷണ റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കര്‍ഷകരുടെ പേരില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞുകയറിയെന്ന വാദം ശരിവയ്ക്കുന്നതാണ് റിപ്പബ്ലിക് ദിനത്തില്‍ രാജ്യം കണ്ട പ്രക്ഷോഭം. രാജ്യതലസ്ഥാനത്ത് പ്രശ്‌നം സൃഷ്ടിക്കുന്നതിന് പാകിസ്ഥാന്‍ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സിയായ ഐ എസ് ഐ, സിഖ് ഭീകര സംഘടനയായ ബാബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ ജര്‍മ്മന്‍ ഘടകത്തിന് 5 കോടി രൂപ നല്‍കിയെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഐഎസ്‌ഐ മാത്രമല്ല, ഖാലിസ്ഥാന്‍ അനുകൂലികളായ ഇറ്റലിയിലെ സന്തോഷ് സിംഗ് ലല്ലി, സ്വരഞ്ജിത് സിംഗ് ഗോത്ര എന്നിവര്‍ 2,00,000 ബ്രിട്ടീഷ് പൗണ്ട് സ്വരൂപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയിലെ ജോഗീന്ദര്‍ […]

കലാപത്തിനിടെ തല്ലുകൊണ്ട് റോഡിൽ അവശരായി കിടന്നവരോട് ദേശീയഗാനം പാടാൻ ആവശ്യപ്പെട്ട് പൊലീസുകാർ ; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിലായി വടക്കുകിഴക്കൻ ഡൽഹിയിൽ പടർന്ന കലാപത്തിനിടയിൽ അക്രമികളിൽ നിന്നും തല്ലുകൊണ്ട് റോഡിൽ അവശരായി കിടന്നവരോട് പൊലീസുകാർ ദേശീയഗാനം പാടാൻ ആവശ്യപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇവരിൽ അഞ്ചുപേരിൽ 23കാരനായ ഒരു യുവാവ് മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ കർദാംപുരി സ്വദേശിയായ ഫൈസാനാണ് മരിച്ചത്. വടക്കുകിടക്കൽ ഡൽഹിയിൽ പൊട്ടിപുറപ്പെട്ട് പിന്നീട് രാജ്യതലസ്ഥാനമാകെ പടർന്ന നാലുദിവസം നീണ്ടുനിന്ന കലാപത്തിൽ 42 പേർ മരിക്കുകയുംഇരുന്നൂറിലധികം പേർ പരിക്കുകളുമായി ആശുപത്രിയിലാവുകയും ചെയ്തു. വീഡിയോയിൽ തല്ലിചതയ്ക്കപ്പെട്ട നിലയിൽ റോഡിൽ കിടക്കുന്ന അഞ്ചുപേരെ കാണാൻ കഴിയും. എന്നാൽ അതിൽ നാലുപേർ […]

പ്രതിഷേധിച്ചാൽ തിരഞ്ഞ് പിടിച്ച് അറസ്റ്റ്, അക്രമം നടത്തിയാൽ അറസ്റ്റില്ല അന്വേഷണം മാത്രം ; ജെഎൻയുവിൽ നരയാട്ട് നടത്തിയ ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചാൽ തിരഞ്ഞ് പിടിച്ച് പൊലീസ് അറസ്റ്റ് ചെയ്യും. എന്നാൽ അക്രമം നടത്തിയാൽ അറസ്റ്റില്ല, പകകരം അന്വേഷണം മാത്രം. ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ അക്രമം ഉണ്ടായി ഒരുമാസം കഴിഞ്ഞിട്ടും എ.ബി.വി.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ ഡൽഹി പൊലീസ്. എന്നാൽഅക്രമികളെ കുറിച്ച് പൂർണ വിവരം ലഭിച്ചിട്ടും ആരെയും അറസ്റ്റുചെയ്യാൻ ഡൽഹി പൊലീസ് ഇതുവരെ തയാറായിട്ടില്ല. ജെ.എൻ.യു കാമ്പസിയ ഇരുമ്പുവടികളുമായി എത്തിയ, അൻപതിലധികം പേരടങ്ങുന്ന എ.ബി.വി.പി സംഘത്തിെല പലരുടെയും ചിത്രങ്ങൾ മാധ്യമങ്ങളും വിദ്യാർഥികളും പുറത്തുവിട്ടിരുന്നു. അക്രമത്തിന് […]