കമിതാക്കൾ തമ്മിലുള്ള സൗന്ദര്യപിണക്കം പരിഹരിക്കാനെത്തി ; പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പൊലീസ് പിടിയിൽ ; യുവാവ് തൻ്റെ നഗ്നഫോട്ടോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി

കമിതാക്കൾ തമ്മിലുള്ള സൗന്ദര്യപിണക്കം പരിഹരിക്കാനെത്തി ; പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പൊലീസ് പിടിയിൽ ; യുവാവ് തൻ്റെ നഗ്നഫോട്ടോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഠിനംകുളത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സുൽഫിയാണ് അറസ്റ്റിലായത്.

പ്രദേശവാസിയായ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു പെൺകുട്ടി. ഇവർ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ എത്തിയതായിരുന്നു സുൽഫി. തുടർന്ന് ഇയാൾ പെൺകുട്ടിയുമായി അടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുൽഫിയുടെ വാക്ക് വിശ്വസിച്ച പെൺകുട്ടിയ പിന്നീട് ബലമായി വഴിയിൽ തടഞ്ഞുനിർത്തി ഇയാൾ സെൽഫി എടുക്കുകയും ചെയ്തു. ശേഷം, സെൽഫി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി .തുടർന്ന് പെൺകുട്ടിയിൽ നിന്നും നഗ്‌നചിത്രങ്ങൾ ആവശ്യപ്പെട്ടു. ഇവ അയച്ചുകൊടുത്ത പെൺകുട്ടിയെ ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഇയാൾ വീണ്ടും  ഭീഷണപ്പെടുത്തുകയായിരുന്നു.

രാത്രി സമയത്ത് തന്റെയടുത്ത് വന്നില്ലെങ്കിൽ ഫോട്ടോകൾ പരസ്യമാകുമെന്നായിരുന്നു സുൽഫി പെൺകുട്ടിയോട് പറഞ്ഞത്. തുടർന്ന്, കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ ഇയാൾ തന്നെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നുവെന്നും കുട്ടി പറയുന്നു.

സുൽഫിയുടെ ഇംഗിതങ്ങൾക്ക് വഴങ്ങാനായി തന്നെ അയാൾ മർദ്ദിച്ചിരുന്നതായും  പെൺകുട്ടി പറയുന്നു. വൈദ്യപരിശോധനയിൽ പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ശാരീരിക അവശതകൾ ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി ഉണ്ടായ സംഭവങ്ങൾ തുറന്നു പറഞ്ഞത്.

സംഭവം പുറത്തുപറഞ്ഞാൽ പെൺകുട്ടിയെ അപായപ്പെടുത്തുമെന്ന് സുൽഫിയുടെ വീട്ടുകാർ തന്നെ ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു.