വ്യാജ ഐപിഎസുകാരൻ വിപിൻ കാർത്തിക് പിടിയിൽ

വ്യാജ ഐപിഎസുകാരൻ വിപിൻ കാർത്തിക് പിടിയിൽ

 

തൃശൂർ : വ്യാജ ഐപിഎസുകാരൻ വിപിൻ കാർത്തിക് പിടിയിൽ. വ്യാജരേഖ ഉണ്ടാക്കി വായ്പ തട്ടിപ്പു നടത്തിയ വിപിൻ ഒളിവിലായിരുന്നു. കേസിൽ വിപിന്റെ അമ്മ ശ്യാമളയെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

ഐപിഎസുകാരനാണെന്നും അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറാണെന്നും കബളിപ്പിച്ചായിരുന്നു അമ്മയും മകനും തട്ടിപ്പ് നടത്തി വന്നിരുന്നത്. വ്യാജമായി ശമ്പള സർട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളിൽ നിന്നും രണ്ട് കോടിയോളം രൂപ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തട്ടിപ്പിലൂടെ സമ്പാദിച്ച് പണം ഉപയോഗിച്ച് 12ലധികം ആഢംബരകാറുകൾ വാങ്ങിയിരുന്നു. പിന്നീട് ഇത് മറിച്ച് വിൽക്കുകയുമായിരുന്നു.

തലശ്ശേരിയിലും കോഴിക്കോട്ടും ഇവർക്ക് വീടുകളുണ്ട്. ഇതിനുപുറമെ ഗുരുവായൂർ താമരയൂരിൽ ഫ്‌ളാറ്റുമുണ്ട്. ഫ്‌ളാറ്റിലെ വിലാസത്തിലുള്ള ആധാർ നൽകിയാണ് ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നത്. തുടർന്ന് ഒരു ബാങ്കിൽനിന്ന് വായ്പ എടുത്തതിന്റെ തിരിച്ചടവുകൾ പൂർത്തിയാക്കിയതായുള്ള രേഖകൾ വ്യാജമായി ഉണ്ടാക്കിയാണ് അടുത്ത ബാങ്കിൽ നൽകുക. കൂടാതെ അഞ്ചുലക്ഷം രൂപ മിനിമം ബാലൻസായി കാണിക്കുകയും ചെയ്യും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group