വ്യാജ ഐപിഎസുകാരൻ വിപിൻ കാർത്തിക് പിടിയിൽ
തൃശൂർ : വ്യാജ ഐപിഎസുകാരൻ വിപിൻ കാർത്തിക് പിടിയിൽ. വ്യാജരേഖ ഉണ്ടാക്കി വായ്പ തട്ടിപ്പു നടത്തിയ വിപിൻ ഒളിവിലായിരുന്നു. കേസിൽ വിപിന്റെ അമ്മ ശ്യാമളയെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഐപിഎസുകാരനാണെന്നും അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറാണെന്നും കബളിപ്പിച്ചായിരുന്നു അമ്മയും മകനും തട്ടിപ്പ് നടത്തി വന്നിരുന്നത്. വ്യാജമായി ശമ്പള സർട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളിൽ നിന്നും രണ്ട് കോടിയോളം രൂപ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തട്ടിപ്പിലൂടെ സമ്പാദിച്ച് പണം ഉപയോഗിച്ച് 12ലധികം ആഢംബരകാറുകൾ വാങ്ങിയിരുന്നു. പിന്നീട് ഇത് മറിച്ച് വിൽക്കുകയുമായിരുന്നു. […]