എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം: അധ്യാപിക അറസ്റ്റില്‍; വ്യാജ വാര്‍ത്തയെന്ന് അധ്യാപിക

എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം: അധ്യാപിക അറസ്റ്റില്‍; വ്യാജ വാര്‍ത്തയെന്ന് അധ്യാപിക

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ചിത്രം ഉപയോഗിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ കേസിൽ കല്ലറ സ്വദേശിനിയായ സ്‌കൂള്‍ അധ്യാപിക പ്രിയ വിനോദ് അറസ്റ്റില്‍.

മോന്‍സണ്‍ മാവുങ്കലുമായി റഹീമിന് അടുപ്പം ഉണ്ടെന്ന് വരുത്തി തീര്‍ക്കുന്ന രീതിയില്‍ മോന്‍സന്റെ കൈവശത്തിലുണ്ടായിരുന്ന സിംഹാസനത്തില്‍ എ.എ റഹിം ഇരിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രമാണ് പ്രചരിപ്പിച്ചത്. ചിത്രം പ്രചരിച്ചചതോടെ അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് വെഞ്ഞാറമൂട് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തെളിവ് സഹിതം പരാതി നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വെഞ്ഞാറമ്മൂട് പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപികയെ ജാമ്യത്തില്‍ വിട്ടയച്ചു.

എന്നാല്‍ തന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും പറഞ്ഞ് അധ്യാപിക പ്രിയ വിനോദ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്.