മൂലമറ്റത്ത്  വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

മൂലമറ്റത്ത് വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

Spread the love

സ്വന്തം ലേഖിക

ഇടുക്കി: മൂലമറ്റം ഇലപ്പള്ളിയിലെ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു.

ഇടുക്കി കഞ്ഞികുഴി സ്വദേശി റിന്റോ വർഗീസ് (24) ആണ് മരിച്ചത്. കഞ്ഞികുഴിയിലെ തുണിക്കടയിൽ അക്കൗണ്ടന്റ് ആയ റിന്റോ, ഇലപ്പള്ളി കൈക്കുളം പാലത്തിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ പാറയിൽനിന്നും തെന്നി വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തുക്കളാണ് അപകടവിവരം അറിയിച്ചത്. റിന്റോയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.