ഞാൻ കുമ്മനത്തിന്റെ പി.എ, എനിക്ക് പൊലീസ് സംരക്ഷണം വേണം..! മൂന്ന് ദിവസം പൊലീസ് സംരക്ഷണയിൽ ഉണ്ടുറങ്ങി സുഖ താമസം; വിവിഐപി സ്ഥലം വിട്ട ശേഷം പറ്റിക്കപ്പെട്ടത് മനസിലാക്കി പൊലീസ്; ശരിക്കും തങ്ങളെ പറ്റിച്ചത് ആരാണെന്നറിയാതെ പൊലീസ്

ഞാൻ കുമ്മനത്തിന്റെ പി.എ, എനിക്ക് പൊലീസ് സംരക്ഷണം വേണം..! മൂന്ന് ദിവസം പൊലീസ് സംരക്ഷണയിൽ ഉണ്ടുറങ്ങി സുഖ താമസം; വിവിഐപി സ്ഥലം വിട്ട ശേഷം പറ്റിക്കപ്പെട്ടത് മനസിലാക്കി പൊലീസ്; ശരിക്കും തങ്ങളെ പറ്റിച്ചത് ആരാണെന്നറിയാതെ പൊലീസ്

സ്വന്തം ലേഖകൻ

തൃശൂർ: വിവിഐപി എന്നു കേട്ടാൽ കൃത്യമായി സുരക്ഷ ഒരുക്കി, വേണ്ടതെല്ലാം ക്രമീകരിച്ചു നൽകുന്നതാണ് പൊലീസിന്റെ രീതി. എന്നാൽ, ഞാൻ തന്നെ വിഐപിയാണെന്ന് പറഞ്ഞ് പൊലീസിനെ പറ്റിച്ചാലോ. തൃശൂരിൽ ഒരു വിരുതൻ മൂന്നു ദിവസമാണ ഞാൻ വിഐപിയാണെന്നു പറഞ്ഞ് പൊലീസിനെ പറ്റിച്ചത്.

ബി.ജെ.പിയിലെ മുതിർന്ന നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരന്റെ പി.എ ചമഞ്ഞാണ് കഴിഞ്ഞ ദിവസം യുവാവ മൂന്നു ദിവസത്തോളം തൃശൂരിൽ ഹോട്ടലിൽ സുഖമായി ഉണ്ടുറങ്ങി താമസിച്ചത്. സംഭവം ഇങ്ങനെ തൃശൂരിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിൽ അയൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തി ഒരു ഫോൺ കോൾ എത്തുന്നു. ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ മുൻ പി.എയായ ആളിന്റെ പേഴ്‌സ് യാത്രയ്ക്കിടെ നഷ്ടമായെന്നും നഗരത്തിൽ താമസ സൗകര്യം ഒരുക്കണമെന്നുമായിരുന്നു അറിയിപ്പ്. ഇതേ തുടർന്ന് പൊലീസിന് മുന്നിലെത്തിയ യുവാവിനെ വി.ഐ.പി പരിവേഷത്തോടെ ബസ്റ്റാന്റിനടുത്തുള്ള ഹോട്ടലിൽ പൊലീസ് എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ എത്തി മുറിയെടുത്തപ്പോൾ പൊലീസിനോട് വിരുതൻ ഒരു കഥ കൂടി മെനഞ്ഞു. എം.പിയായ സുരേഷ് ഗോപി തൃശൂരിൽ ദത്തെടുത്ത പഞ്ചായത്തിനെ കുറിച്ചുള്ള ചർച്ചയ്ക്കായിട്ടാണ് വന്നതെന്നും ഉടൻ തന്നെ അദ്ദേഹത്തിന്റെ പി.എയായി ചാർജ്ജെടുക്കുമെന്നുമായിരുന്നു കള്ളകഥ. ഇതു കേട്ട് വിശ്വസിച്ച പൊലീസ് യുവാവിനെ ഹോട്ടലിലാക്കി പോവുകയായിരുന്നു. എന്നാൽ രണ്ട് മൂന്ന് ദിവസം ഇവിടെ താമസിച്ച്, മുറി പുറത്തുനിന്നും പൂട്ടിയ ശേഷം യുവാവ് കടന്നു കളയുകയായിരുന്നു. പിന്നീട് ഒരാഴ്ച കഴിഞ്ഞാണ് പൊലീസിനെ ഹോട്ടലധികൃതർ ബന്ധപ്പെട്ടത്, മുറി പൂട്ടിപ്പോയ യുവാവിനെ കാണാനില്ലെന്നായിരുന്നു അറിയിപ്പ്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തങ്ങൾ പറ്റിക്കപ്പെട്ടുവെന്ന് മനസിലായത്. അടുത്തിടെ കാശ്മീരിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായി ചമഞ്ഞും തൃശൂരിൽ യുവാവ് വർഷങ്ങളോളം പൊലീസിനെ പറ്റിച്ചിരുന്ന സംഭവത്തെ കുറിച്ച് വാർത്തയുണ്ടായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലം ജില്ലക്കാരനായ യുവമോർച്ച നേതാവാണ് തങ്ങളെ പറ്റിച്ചതെന്ന് മനസിലാക്കിയിട്ടുണ്ട്. ഇയാളുടെ ഫോൺ ഓഫായ നിലയിലാണിപ്പോൾ. ഏതായാലും വി.ഐ.പിയായ വിരുതനെ തേടിയുള്ള അന്വേഷണത്തിലാണ് പൊലീസിപ്പോൾ.