കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ 22 മരണം: ആ കള്ളം പറഞ്ഞവൻ കുടുങ്ങും: തേർഡ് ഐ പുറത്ത് വിട്ട വാർത്തയിൽ കർശന നടപടിയുമായി ജില്ലാ പൊലീസ്: ഷെയർ ചെയ്തവരും ചെയ്യുന്നവരും കുടുങ്ങും

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ 22 മരണം: ആ കള്ളം പറഞ്ഞവൻ കുടുങ്ങും: തേർഡ് ഐ പുറത്ത് വിട്ട വാർത്തയിൽ കർശന നടപടിയുമായി ജില്ലാ പൊലീസ്: ഷെയർ ചെയ്തവരും ചെയ്യുന്നവരും കുടുങ്ങും

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിൽ ഒറ്റ ദിവസം കൊണ്ട് 22 രോഗികൾ മരിച്ചെന്ന നട്ടാൽ കുരുക്കാത്ത സൈബർ കള്ള പ്രചാരകന് സുന്ദര വിലങ്ങുമായി പൊലീസ്. കൊവിഡ് 19 സംബന്ധിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കോട്ടയം ജില്ലാ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതു സംബന്ധിച്ച് ഇന്നലെ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പുറത്ത് വിട്ടിരുന്നു.

കൊവിഡ് 19 മായി ബന്ധപെട്ടു വ്യാജ വാര്‍ത്ത‍ ഓഡിയോ ക്ലിപ്പ് ആയി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ കോട്ടയം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ക്രൈം 12/2021, U/s 153, 465, 469, 505 (1) (b) IPC 120(o) of KP act, 43 r/w 66 of IT Act എന്നി വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റക്കാരെ കണ്ടെത്തുന്നതിനുവേണ്ടി സ്പെഷ്യല്‍ ടീം രൂപികരികരിച്ചു അന്വേഷണം ആരംഭിച്ചു. ടി ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് ലഭിക്കുന്ന പക്ഷം സൈബർ സെൽ -9497976002, കൊറോണ സെൽ – 9497980358 എന്നി നമ്പരുകളില്‍ അറിയിക്കണമെന്നും ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ പൊതുജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുകയും, പരിഭ്രാന്തി പരത്തുന്നതിനും ഇടയാക്കുമെന്നതിനാൽ ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നു ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ഐ.പി.എസ്. അറിയിച്ചു.

ഇത്തരത്തിൽ ഓഡിയോ സന്ദേശം ഷെയർ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സൈബർ സെൽ ഇതിനായി പ്രത്യേക നിരീക്ഷണവും ആരംഭിച്ചു.