play-sharp-fill
ഏപ്രിൽ 30 ന് ജില്ലയിൽ  11 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍: ജില്ലയിർ വാക്സിനേഷൻ നടക്കുന്ന കേന്ദ്രങ്ങൾ ഇവ

ഏപ്രിൽ 30 ന് ജില്ലയിൽ 11 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍: ജില്ലയിർ വാക്സിനേഷൻ നടക്കുന്ന കേന്ദ്രങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ ഏപ്രില്‍ 30 ന് 11 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.

ഓണ്‍ലൈനില്‍ രജിസ്ട്രേഷനും ബുക്കും നടത്തി കേന്ദ്രം അനുവദിക്കപ്പെട്ടവര്‍ക്കു മാത്രമാണ് ഇന്ന് വാക്സിന്‍ നല്‍കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്‌സിന്‍ കൂടുതല്‍ ലഭ്യമാകുന്ന മുറയ്ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ഏപ്രിൽ 30 ൻ്റെ വാക്‌സിനേഷന് രജിസ്ട്രേഷൻ 29 ന് രാത്രി ഒൻപത് മുതൽ ആരംഭിച്ചിരുന്നു.

രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ മാത്രം ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

വാക്സിന്‍ കൂടുതല്‍ ലഭ്യമാകുന്ന മുറയ്ക്ക് സ്പോട്ട് രജിസ്ട്രേഷനും ഒന്നാം ഡോസ് വാക്സിനേഷനും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ഇന്ന് വാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം

അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

ചങ്ങനാശേരി ജനറല്‍ ആശുപത്രി

ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ കോട്ടയം

കോട്ടയം മെഡിക്കല്‍ കോളേജ്

പാലാ ജനറല്‍ ആശുപത്രി

തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

വൈക്കം താലൂക്ക് ആശുപത്രി