കാൻസറില്ലാത്ത യുവതിയ്ക്ക് കീമോ തെറാപ്പി: കാൻസറില്ലാത്ത വീട്ടമ്മയ്ക്ക് കാൻസറുണ്ടെന്നു റിപ്പോർട്ട്: ഡയനോവയ്ക്ക് പിന്നാലെ ഡി.ഡി.ആർ.സിയിലും വിവാദ റിപ്പോർട്ട്; കാൻസറില്ലാത്തവർക്ക് കാൻസർ ഉണ്ടെന്ന് റിപ്പോർട്ട് നൽകിയ ഡയനോവയേയും ഡി.ഡി.ആർ.സി.യേയും ആര് പിടിച്ചുകെട്ടും ; ജീവൻ വേണേൽ ഡി.ഡി.ആർ.സിയിലും ഡയനോവയിലും പോകരുത്

കാൻസറില്ലാത്ത യുവതിയ്ക്ക് കീമോ തെറാപ്പി: കാൻസറില്ലാത്ത വീട്ടമ്മയ്ക്ക് കാൻസറുണ്ടെന്നു റിപ്പോർട്ട്: ഡയനോവയ്ക്ക് പിന്നാലെ ഡി.ഡി.ആർ.സിയിലും വിവാദ റിപ്പോർട്ട്; കാൻസറില്ലാത്തവർക്ക് കാൻസർ ഉണ്ടെന്ന് റിപ്പോർട്ട് നൽകിയ ഡയനോവയേയും ഡി.ഡി.ആർ.സി.യേയും ആര് പിടിച്ചുകെട്ടും ; ജീവൻ വേണേൽ ഡി.ഡി.ആർ.സിയിലും ഡയനോവയിലും പോകരുത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കാൻസറില്ലാത്ത വീട്ടമ്മയ്ക്ക് കാൻസറുണ്ടെന്ന റിപ്പോർട്ട് നൽകിയ ഡി.ഡി.ആർ.സി ലാബിനെതിരെയും കോട്ടയം മെഡിക്കൽ കോളേജ് ജംഗ്ഷനിലെ ഡയനോവ ലാബിനെതിരെയും പ്രതിഷേധം ശക്തമാകുന്നു.

ലാബിൽ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കീമോതെറാപ്പി അടക്കമുള്ള ചികിത്സ തുടങ്ങിയ ശേഷമാണ് വീട്ടമ്മയ്ക്ക് കാൻസർ ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായത്. രോഗമില്ലാത്തവരെ രോഗികളാക്കി മാറ്റുന്ന സ്വകാര്യ ലാബുകൾക്കെതിരെ നടപടി കർശനമാക്കണമെന്ന ആവശ്യം ഇപ്പോൾ ശക്തമാകുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടിയിലെ ഡി.ഡി.ആർ.സി ലാബിൽ നടത്തിയ പരിശോധനയിലാണ് വീട്ടമ്മയ്ക്ക് കാൻസറാണെന്ന റിപ്പോർട്ട് ലാബ് അധികൃതർ നൽകിയത്. തുടർന്ന് വീട്ടമ്മയും ബന്ധുക്കളും തുടർ ചികിൽസയ്ക്ക് എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയെ സമീപിച്ചു

തുടർചികിത്സ ആരംഭിക്കുന്നതിന് മുന്നോടിയായി ലേക്ക്‌ഷോർ ആശുപത്രി അധികൃതർ പരിശോധന നടത്തി. ഈ പരിശോധനയിലാണ് വീട്ടമ്മയ്ക്ക് കാൻസറില്ലെന്നു കണ്ടെത്തിയത്.

സ്വകാര്യ ലാബുകളിൽ ജോലി ചെയ്യുന്നതിൽ ഏറെയും കാര്യമായ പരിശീലനമില്ലാത്ത ലാബ് ടെക്‌നീഷ്യൻമാരാണ്. ഇവർക്ക് കൃത്യമായ പരിശോധനാ ഫലം കണ്ടെത്തുന്നതിന് ആവശ്യമായ പരിശീലനം ലഭിച്ചിട്ടില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപത്തെ ഡയനോവ ലാബിൽ നടത്തിയ ബയോപ്‌സി പരിശോധനയിലാണ് മാവേലിക്കര കുടശനാട് ചിറയ്ക്കൽ കിഴക്കേക്കര രജനിയ് (38)ക്ക് കാൻസർ ആണെന്ന് കണ്ടെത്തിയത്. തുടർന്ന് കീമോ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ രജനിയ്ക്ക് ആരംഭിച്ചിരുന്നു.

എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ രജനിയ്ക്ക് കാൻസർ ഇല്ലെന്ന് വ്യക്തമാവുകയായിരുന്നു. ഇതേ തുടർന്നാണ് ഡയനോവ ലാബിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പലിന് നിർദേശം നൽകിയത്.

ഡയനോവ ലാബിൻ്റെ മേധാവിയായി  ജോലി ചെയ്യുന്നയാൾ നേരത്തെ മെഡിക്കൽ കോളേജ് പാതോളജി വിഭാഗത്തിലെ മേധാവിയായിരുന്നു. സർവീസിൽ നിന്നും വിരമിച്ച ശേഷം ലക്ഷങ്ങൾ ശമ്പളം വാങ്ങിയാണ് ഡയനോവ മേധാവിയായി എത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് രജനിയ്ക്ക് കാൻസറുണ്ടെന്ന് ലാബ് റിപ്പോർട്ട് ലഭിച്ചതും ചികിത്സ നടത്തിയതും.

പരാതിയുടെ അടിസ്ഥാനത്തിൽ ഡയനോവ ലാബിൽ അടക്കം നേരത്തെ തന്നെ പ്രത്യേക മെഡിക്കൽ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തെറ്റ് സംഭവിച്ചത് സ്വകാര്യ ലാബിന്റെ ഭാഗത്തു നിന്നാണെന്ന് നേരത്തെ തന്നെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

മെഡിക്കൽ കോളേജിലെ പതോളജി വിഭാഗത്തിൽ നിന്നും വിരമിച്ച ഡോക്ടർ ഒപ്പിട്ട പരിശോധനാ സർട്ടിഫിക്കറ്റാണ് ഡയനോവയിൽ നിന്നും നൽകിയത്.

ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിലും തിരുവനന്തപുരം ആർസിസിയിലും പരിശോധന നടത്തിയിരുന്നെന്നും കാൻസർ കണ്ടെത്താനായില്ലന്നും റിപ്പോർട്ടിലുണ്ട്.

ഈ സാഹചര്യത്തിൽ ഡിഡിആർസിയും ഡയനോവയുമടക്കമുള്ള ലാബുകൾ നല്കുന്ന പരിശോധനാ ഫലം  വിശ്വസിച്ച് എങ്ങനെ തുടർ ചികിൽസ നടത്താനാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ!

Tags :