കൊവിഡ് കാലത്തും കുഴൽപ്പണ മാഫിയ സജീവം: ഒന്നേ മുക്കാൽ കോടിയുടെ കുഴൽപ്പണവുമായി കേരളത്തിലേയ്ക്കു കടക്കാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ; പ്രതികളെ പിടികൂടിയത് പാലക്കാട് നിന്നും

കൊവിഡ് കാലത്തും കുഴൽപ്പണ മാഫിയ സജീവം: ഒന്നേ മുക്കാൽ കോടിയുടെ കുഴൽപ്പണവുമായി കേരളത്തിലേയ്ക്കു കടക്കാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ; പ്രതികളെ പിടികൂടിയത് പാലക്കാട് നിന്നും

Spread the love

തേർഡ് ഐ ബ്യൂറോ

പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേയ്ക്കു കടത്താൻ ശ്രമിച്ച ഒന്നേമുക്കാൽ കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. ആലുവ സ്വദേശി സലാം, ആലുവ സ്വദേശി മീതിയാൻ കുഞ്ഞ് എന്നിവരെയാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി ശിവ വിക്രത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

വാളയാർ വഴി വ്യാപകമായി കേരളത്തിലേയ്ക്കു കഞ്ചാവ് കടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വാഹന പരിശോധന നടത്തി വരികുയയാിരുന്നു. ഈ വാഹന പരിശോധനയിൽ സലാം, മീതിയാൻ കുഞ്ഞ് എന്നിവർ വാഹനത്തിൽ കൊണ്ടു വന്ന കുഴൽപ്പണം കണ്ടെടുക്കുകയായിരുന്നു. ഇരുവരും ചേർന്നു ഒന്നേമുക്കാൽ കോടി കുഴൽപ്പണമാണ് കടത്തിക്കൊണ്ടു വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോർഡർ കേന്ദ്രീകരിച്ച് പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രത്തിന്റെ നിർദ്ദേശ പ്രകാരം നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പിയുടെ ചാർജുള്ള എസ്.ബി ഡിവെ.എസ്.പി കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്കാണ് പണം കൊണ്ടുപോവുന്നത് എന്ന് പ്രതി പോലീസിനോട് പറഞ്ഞു. പച്ചക്കറി കയറ്റുന്ന മിനി പിക്കപ്പ് വാഹനത്തിലാണ് ഒളിപ്പിച്ച നിലയിൽ രണ്ട് ബാഗുകളിലായി പണം കൊണ്ടുവന്നത്

വാളയാർ ഇൻസ്‌പെക്ടർ ലിബി, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ മാരായ ജയകുമാർ വി , സുനിൽകുമാർ ടി.ആർ , സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജയാനന്ദ്, സിവിൽ പൊലീസ് ഓഫിസർമാരായമാരായ ഷാജഹാൻ എച്ച്, രാജീദ്.ആർ, ഡോഗ് ബെറ്റി, രാജീവ് . എ.വി, വി.ആർ പ്രിൻസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.