നഗ്നമേനിയിൽ കുട്ടിയെ കൊണ്ടു ചിത്രം വരപ്പിച്ചതിന്റെ വിവാദം തീരും മുൻപ് വീണ്ടും വീഡിയോയുമായി രഹ്ന ഫാത്തിമ: മകളുടെ മുന്നിൽ അടിവസ്ത്രം മാത്രം ധരിച്ച് പുതിയ മോഡൽ വസ്ത്രം പരിജയപ്പെടുത്തി വിവാദ വീഡിയോയുമായി രഹ്നയുടെ പോസ്റ്റ്; ശബരിമല വിവാദ നായിക വീണ്ടും വിവാദത്തിൽ; വീഡിയോ കാണാം

നഗ്നമേനിയിൽ കുട്ടിയെ കൊണ്ടു ചിത്രം വരപ്പിച്ചതിന്റെ വിവാദം തീരും മുൻപ് വീണ്ടും വീഡിയോയുമായി രഹ്ന ഫാത്തിമ: മകളുടെ മുന്നിൽ അടിവസ്ത്രം മാത്രം ധരിച്ച് പുതിയ മോഡൽ വസ്ത്രം പരിജയപ്പെടുത്തി വിവാദ വീഡിയോയുമായി രഹ്നയുടെ പോസ്റ്റ്; ശബരിമല വിവാദ നായിക വീണ്ടും വിവാദത്തിൽ; വീഡിയോ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: നഗ്നമേനിയിൽ കുട്ടിയെക്കൊണ്ടു ചിത്രം വരപ്പിച്ച് കേസിൽ കുടുങ്ങിയ ശബരിമല വിവാദ നായിക രഹ്ന ഫാത്തിമ മകളുടെ മുന്നിൽ അടിവസ്ത്രം മാത്രം ധരിച്ചു നിൽക്കുന്ന വീഡിയോ വൈറലാകുന്നു. ബോഡി ആർട്ടിന്റെ പേരിൽ വിവാദത്തിൽ കുടുങ്ങി അറസ്റ്റിന്റെ വക്കോളം എത്തി നിൽക്കുന്ന രഹ്ന ഫാത്തിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

രണ്ടാഴ്ച മുൻപ് സ്വന്തം മകനെക്കൊണ്ടു നഗ്നശരീരത്തിൽ ചിത്രം വരച്ചാണ് രഹ്ന ഫാത്തിമ വിവാദത്തിൽ കുടുങ്ങിയത്. മകനു മുന്നിൽ നഗ്നയായി കിടക്കുന്ന രഹ്നയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും, വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രഹ്ന ഫാത്തിമ രണ്ടു മാസം മുൻപ് ചിത്രീകരിച്ചു യു.ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ ചില ഭാഗങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു മാസം മുൻപ് ചെമ്മീൻ റോസ്റ്റ് എങ്ങിനെ ഉണ്ടാക്കാം എന്ന പേരിൽ രഹ്ന പോസ്റ്റ് ചെയ്ത വീഡിയോയിലെ 1.25 മിനിറ്റ് ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. അടിവസ്ത്രം മാത്രം ധരിച്ചു നിൽക്കുന്ന രഹ്ന ഫാത്തിമ നേർത്ത ഷോൾ ഉപയോഗിച്ച് ശരീരം മറയ്ക്കുന്നതും, ഇതേ ഷോൾ ഉപയോഗിച്ച് പുതിയ മോഡൽ വസ്ത്രം ധരിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

പുതിയ കേസിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാക്കിമാറ്റിയിരിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. കേസിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം രഹ്ന ഫാത്തിമ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ പുറത്തു വന്ന വീഡിയോ രണ്ടു മാസം കൊണ്ട് 86 ലക്ഷത്തോളം ആളുകൾ കണ്ടു കഴിഞ്ഞിട്ടുണ്ട്.

തന്റെ യുട്യൂബ് ചാനലിലൂടെയാണ് രഹ്ന ഫാത്തിമ ഇപ്പോൾ വീഡിയോകൾ എല്ലാം പുറത്തു വിടുന്നത്. ഇപ്പോൾ വൈറലായി മാറിയ പഴയ വീഡിയോയിലും മകളാണ് രഹ്നയ്ക്കു മുന്നിലിരിക്കുന്നത്. കുട്ടിയെ ഉപയോഗിച്ചു ശരീരത്തിൽ നഗ്ന ചിത്രം വരച്ച കേസിൽ രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. ഈ അപേക്ഷ നിലവിലിരിക്കെയാണ് കുട്ടിയുടെ മുന്നിൽ നഗ്നയായ വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

വീഡിയോ ഇവിടെ കാണാം