play-sharp-fill
ഇതര സംസ്ഥാന തൊഴിലാളിയെ സാമൂഹിക വിരുദ്ധർ ക്രൂരമായി മർദ്ദിച്ചു; പരാതി നല്കാനെത്തിയപ്പോൾ ഞങ്ങൾക്ക് ഹിന്ദി അറിയാൻ മേലന്ന് പൊലീസ്; പരാതി സ്വീകരിക്കാതെ തിരൂർ പൊലീസ്

ഇതര സംസ്ഥാന തൊഴിലാളിയെ സാമൂഹിക വിരുദ്ധർ ക്രൂരമായി മർദ്ദിച്ചു; പരാതി നല്കാനെത്തിയപ്പോൾ ഞങ്ങൾക്ക് ഹിന്ദി അറിയാൻ മേലന്ന് പൊലീസ്; പരാതി സ്വീകരിക്കാതെ തിരൂർ പൊലീസ്

സ്വന്തം ലേഖകൻ 

തിരൂര്‍: തിരൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സാമൂഹിക വിരുദ്ധർ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പോലിസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപണം.

തിരൂര്‍ ഫോറിന്‍ മാര്‍ക്കറ്റിൽ വെച്ച് കൊല്‍ക്കത്ത സ്വദേശി നസീറിനെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്തം വാര്‍ന്ന നിലയില്‍ സ്‌റ്റേഷനില്‍ എത്തിയെങ്കിലും പോലിസ് നടപടി സ്വീകരിക്കാനോ പ്രതികളെ കുറിച്ച് അന്വേഷിക്കാനോ തയ്യാറായില്ല. പകരം ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. നസീറിൻ്റെ തലയിൽ ആറ് തുന്നൽ ഉണ്ട്. ചികിൽസയ്ക്ക് ശേഷം നസീര്‍ വീണ്ടും സ്റ്റേഷനിലെത്തി പരാതി പറഞ്ഞപ്പോള്‍ ഹിന്ദി അറിയാത്തതുകൊണ്ട് കേസെടുക്കാനാവില്ലെന്ന് പോലിസ് അറിയിച്ചു.

ചെമ്പ്രയിലാണ് നസീര്‍ താമസിക്കുന്നത്.തിരൂരില്‍ ബസ്റ്റാന്റിലും ഫോറിന്‍ മാര്‍ക്കറ്റിലും രാത്രി കാലങ്ങളില്‍ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടുകയാണ്.പൊലീസ് തിരിഞ്ഞ് നോക്കാറില്ലന്ന് നാട്ടുകാർ പറയുന്നു.

തിരൂർ പൊലീസ് സ്റ്റേഷനിലെത്തുന്ന പല പരാതികളും പരിശോധിക്കാനോ നടപടി എടുക്കാനോ എസ്എച്ച്ഒ ടി പി ഫർഷാദ് തയ്യാറാകുന്നില്ലന്ന് ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം പിഡനത്തിനിരയായ യുവതി പരാതി നല്കാനെത്തിയപ്പോഴും പരാതി കേൾക്കാൻ ഫർഷാദ് തയ്യാറായിരുന്നില്ല. ഒടുവിൽ യുവതി കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി പറയുകയായിരുന്നു.

Tags :