ഫെയർ ഇല്ലാതെ ഫെയർ ആൻഡ് ലവ്‌ലി ; ഫെയർ ആൻഡ് ലവ്‌ലിയുടെ പേരുമാറ്റാനൊരുങ്ങി യൂണിലിവർ കമ്പനി

ഫെയർ ഇല്ലാതെ ഫെയർ ആൻഡ് ലവ്‌ലി ; ഫെയർ ആൻഡ് ലവ്‌ലിയുടെ പേരുമാറ്റാനൊരുങ്ങി യൂണിലിവർ കമ്പനി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് കോടിക്കണക്കിന് സ്ത്രീകൾ സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കുന്ന
ക്രീം ആയ ഫെയർ ആൻഡ് ലവ്‌ലി’യുടെ പേരുമാറ്റാനൊരുങ്ങി കമ്പനി. ക്രീമിന്റെ പേരിൽ നിന്ന് ‘ഫെയർ’ എന്ന വാക്ക് നീക്കംചെയ്യാൻ കമ്പനി തീരുമാനിച്ചു.

കഴിഞ്ഞ കുറേ വർഷങ്ങളായി ഈ ക്രീമിൽ തൊലിനിറത്തെക്കുറിച്ച് പരാമർശമുണ്ടെന്ന ആരോപണമുയർന്നിരുന്നു. യൂണിലിവറിന്റെ കോസ്‌മെറ്റിക് ഉൽപന്നങ്ങൾക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനവുമായി കമ്പനി രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിലിവറിന്റെ സ്‌കിൻ ക്രീമിലെ ‘ഫെയർ’ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി അറിയിച്ചു. അതേസമയം പുതിയ പേര് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷമേ പ്രഖ്യാപിക്കൂ.

ഞങ്ങൾ ചർമ്മത്തെ മനോഹരമാക്കുന്നതിന് ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയാണെന്നും ഈവൈറ്റനിംഗ്, ലൈറ്റനിംഗ് തുടങ്ങിയ പദങ്ങൾ ഒരിക്കലും അതിന്റെ പ്രമോഷനുകൾക്കായി ഉപയോഗിക്കരുതെന്നും കമ്പനി തീരുമാനിച്ചു.

യൂണിലിവറിന്റെ ഇന്ത്യൻ കമ്ബനിയായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ തൊലിനിറത്തെക്കുറിച്ച് പരാമർശമുള്ള ഉത്പന്നങ്ങളെക്കുറിച്ച് നേരത്തെയും ജനരോഷം ഉയർന്നിരുന്നുവെങ്കിലും അടുത്ത കാലത്തായി അമേരിക്കയിൽ കറുത്ത വർഗക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പ് വിഷയം വീണ്ടും ഇതിനെ ചർച്ചയാക്കുകയായിരുന്നു.