തൃശൂരിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു : അഞ്ച് പേരിലധികം ഒത്തുകൂടിയാൽ കേസെടുക്കും ; സാമൂഹ്യ അകലം പാലിക്കാത്ത കടകൾക്കെതിരെ കർശന നടപടി ; നിയന്ത്രണങ്ങൾ ഇങ്ങനെ

തൃശൂരിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു : അഞ്ച് പേരിലധികം ഒത്തുകൂടിയാൽ കേസെടുക്കും ; സാമൂഹ്യ അകലം പാലിക്കാത്ത കടകൾക്കെതിരെ കർശന നടപടി ; നിയന്ത്രണങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ജില്ലയിൽ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ബംഗാളിൽ നിന്ന് എത്തി ക്വാറന്റൈനിലിരിക്കെ കോവിഡ് പോസിറ്റിവായ 12 തൊഴിലാളികൾക്ക് ഭക്ഷണമെത്തിച്ച് നൽകിയ വരന്തരപ്പിളളി സ്വദേശിക്കാണ് ബുധനാഴ്ച സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.

ഇതിനുപുറമെ മറ്റൊരാൾ ബാംഗ്ലൂരിൽ നിന്നുവരുന്ന വഴി കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായ കരുപ്പടന്ന സ്വദേശിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് വ്യാപനം വർദ്ധിക്കുന്നതോടെ സാമൂഹ്യഅകലം പാലിക്കാത്ത കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പൊതുസ്ഥലത്ത് അഞ്ചുപേരിലധികം കൂടുതൽ ഒരുമിച്ചാൽ കേസെടുക്കും.
ഇതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ജില്ലാ പൊലീസ് അധികാരികൾക്ക് ജില്ലാ കലക്ടർ എസ് ഷാനവാസ് നിർദ്ദേശം നൽകി.

സാമൂഹിക അകലം കുറഞ്ഞത് ഒരു മീറ്റെങ്കിലും പാലിക്കണം. പ്ലാന്റേഷൻ, നിർമ്മാണ മേഖലകളിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ പാടില്ല. വീടുകൾ തോറും കയറിയിറങ്ങിയുളള കച്ചവടം പാടില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജില്ലയിൽ പുതിയ കണ്ടെയൻമെന്റ് സോണുകൾ പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. കുന്ദംകുളം നഗരസഭയിൽ 07, 08, 11, 15, 19, 20 ഡിവിഷനുകൾ, കാട്ടാകാമ്പാൽ ഗ്രാമപഞ്ചായത്ത് 06, 07, 09 വാർഡുകൾ, കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ 14, 15, 16 വാർഡുകൾ, തൃശൂർ കോർപ്പറേഷനിലെ നിലവിലുളള 28, 29, 30, 34, 41 ഡിവിഷനുകൾക്ക് പുറമേ 03, 32, 35, 36, 39, 48, 49 ഡിവിഷനുകളെയാണ് കണ്ടെയൻമെന്റ് സോണുകളായി ജില്ലാ കലക്ടർ എസ് ഷാനവാസ് പ്രഖ്യാപിച്ചു.

ജില്ലയിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത്. അല്ലാത്തവർക്കെതിരെ കർശന ശിക്ഷാനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.